കോഴിക്കോട് ∙ സർവ വിജ്ഞാനകോശം ദൃശ്യകലാ വിഭാഗം മുൻ അസിസ്റ്റന്റ് എഡിറ്ററും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാൽ ‘ദ്വാരക’യിൽ എസ്.കൃഷ്ണകുമാർ (58) അന്തരിച്ചു. കോഴിക്കോട് പൊക്കുന്നിലെ വസതിയായ ‘അവന്തിക’യിൽ വച്ചായിരുന്നു അന്ത്യം.
സംസ്കാരം വ്യാഴാഴ്ച (നവംബർ 20) 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.
നിരവധി പരസ്യ ചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും തിരക്കഥാകൃത്താണ്. യക്ഷഗാനം, കൃഷ്ണനാട്ടം, കണ്ണേറ് ഒരു ഫോക്ലോർ പഠനം, വടക്കൻപാട്ടിലെ വീരകഥകൾ, മഹാത്മജിയും മലയാള കവിതയും, സുകുമാർ അഴീക്കോട്, മോൻസി ജേക്കബ്, ദക്ഷിണാമൂർത്തി തുടങ്ങി നിരവധി കൃതികളുടെ കർത്താവാണ്.
തിരൂർ മലയാള സർവകലാശാല സംസ്കാര പൈതൃക പഠന വിഭാഗം ഡീൻ താമരക്കുളം ഇല്ലത്ത് ഡോ.
ടി.വി.സുനിത ആണ് ഭാര്യ. മകൾ: ഗായത്രി കൃഷ്ണ (എംഎസ്സി സൈക്കോളജി വിദ്യാർഥിനി, ചിന്മയ വിശ്വ വിദ്യാലയം, എറണാകുളം).
സി.എസ്.നായരുടെയും എസ്.ശാന്തകുമാരിയമ്മയുടെയും മകനാണ്. സഹോദരൻ: ഗോപകുമാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

