മാനന്തവാടി ∙ തിരഞ്ഞെടുപ്പ് ഗോദയിൽ കന്നിക്കാരിയാണ് റിട്ട.പ്രധാന അധ്യാപികയായ ആഗ്നസ് റീന. നഗരസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി ടൗൺ ഡിവിഷനിൽ നിന്നു സിപിഎം സ്ഥാനാർഥിയായി ജനവിധി തേടുന്ന റീന ബഹുമുഖ പ്രതിഭയാണ്. പാലുകുന്ന് ജിഎൽപി സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ച ഇവർ ഇതിനകം 41 രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
സഞ്ചാരത്തിനൊപ്പം കലാകായിക രംഗങ്ങളിലും മികവ് തെളിയിച്ചു. കഴിഞ്ഞ 3 വർഷമായി പുതിയിടം കടത്തനാട്ട് ചേകോർ കളരി സംഘത്തിൽ ചേർന്നു കളരി പഠിക്കുന്നു.
പവർ ലിഫ്റ്റിങ്ങിൽ ഏറെ സമ്മാനങ്ങൾ നേടിയ ഇവർ അമൃത ജിംനേഷ്യത്തിൽ 4 വർഷമായി പരിശീലനം നടത്തി വരുന്നു.
2023ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി. 2023ൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി.
അപ്പു ചോലവയൽ ആശാന്റെ ശിക്ഷണത്തിൽ ചെണ്ട വാദ്യവും അഭ്യസിച്ചു വരുന്നു.
യുഡിഎഫ് സ്ഥാനാർഥിയായ നിലവിലെ ടൗൺ വാർഡ് കൗൺസിലറും നഗരസഭാ സ്ഥിര സമിതി അധ്യക്ഷയും പ്രമുഖ അഭിഭാഷകയുമായ സിന്ധു സെബാസ്റ്റ്യനാണു പ്രധാന എതിരാളി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

