എരുമേലി ∙ ഹൈക്കോടതി രാസ സിന്ദൂരം നിരോധിച്ചിട്ടുണ്ടെങ്കിലും പേട്ടതുള്ളുന്ന തീർഥാടകർക്ക് എരുമേലിയിലെ കടകളിൽ വിൽക്കുന്നത് രാസ സിന്ദൂരമോണോ എന്ന് പരിശോധിക്കാൻ മാർഗമില്ല. ഇതുമൂലം രാസ സിന്ദൂരം വിറ്റാലും നടപടി എടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല.
അതിനാൽ ഇതുവരെ കച്ചവട സ്ഥാപനങ്ങളിലെ സിന്ദൂരം പരിശോധന നടത്തിയിട്ടില്ല.
രാസ സിന്ദൂരത്തിന്റെ നിരോധനം നിലനിൽക്കെ പല കടകളിലും രഹസ്യമായി രാസ സിന്ദൂരം സൂക്ഷിച്ച് വിൽപന നടത്തുന്നതായി വ്യാപക പരാതിയുണ്ട്. സിന്ദൂരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിനു കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.
എന്നാൽ ഇവിടെ സിന്ദൂരം പരിശോധിക്കാൻ കഴിയില്ലെന്നും എറണാകുളത്തെ സെൻട്രൽ ലാബിലേക്ക് അയച്ച് അവിടെ നിന്ന് ഫലം വന്നാൽ മാത്രമാണ് രാസ സിന്ദൂരം ആണോ വിൽക്കുന്നതെന്ന് കണ്ടെത്താൻ കഴിയൂവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റ് എൻജിനീയർ അറിയിച്ചു.
കരിങ്കല്ലുമ്മൂഴിയിൽ വെളിച്ചമില്ല
ശബരിമല പാതയിൽ ഏറ്റവും അപകട
സാധ്യതയുള്ള കരിങ്കല്ലുമ്മൂഴി വളവിലെ മിനി ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല. ഇവിടെ പൊലീസ് നിന്നാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്.
വെളിച്ചക്കുറവുമൂലം ഇവിടെ അപകട സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു.
ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റാണ് ഇവിടെ കത്താനുള്ളത്.
തീർഥാടന നഗരത്തിൽ ഭിക്ഷാടകർ നിരന്നു
തീർഥാടന സമയത്ത് എരുമേലി നഗരത്തിൽ ഭിക്ഷാടന നിരോധനം ഉണ്ടെങ്കിലും തീർഥാടനം ആരംഭിച്ച ആദ്യ ദിവസം മുതൽ അനേകം ഭിക്ഷാടകരാണു എരുമേലിയിൽ എത്തി ഭിക്ഷയാചിക്കുന്നത്. ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വരെ ഭിക്ഷക്കാർ താവളമാക്കിയിട്ടുണ്ട്.
തീർഥാടകരുടെ പേട്ടതുള്ളൽ പാതയിലും നടപ്പാതയും ഭിക്ഷാടകർ കയ്യേറിയിട്ടുണ്ട്.
സേവന കേന്ദ്രം തുറന്നു
എരുമേലി ∙ തീർഥാടനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിന് മുന്നിൽ നിയമ സേവന കേന്ദ്രം ആരംഭിച്ചു. സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ജി.
പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ്, താലൂക്ക് സർവീസസ് കമ്മിറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ, മുഹമ്മദ് സിറാജ് തുടങ്ങിയവർ പ്രസംഗിച്ചു.
24 മണിക്കൂറും പാരാ ലീഗൽ വോളന്റിയർമാരുടെ സേവനം ഇവിടെ ഉണ്ടായിരിക്കും.
എരുമേലി പേട്ടക്കവലയിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിച്ചു. ഇതോടെ എരുമേലി നഗര ഹൃദയത്തിലും പേട്ട
കൊച്ചമ്പലം, വാവരുപള്ളി, പേട്ടതുള്ളൽ പാത എന്നിവിടങ്ങളിലും വെളിച്ചമായി. തീർഥാടക തിരക്ക് ഏറിയിട്ടും ഹൈമാസ്റ്റ് ലൈറ്റ് തകരാർ പരിഹരിക്കാഞ്ഞതു സംബന്ധിച്ച് ചിത്രം സഹിതം മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് പഞ്ചായത്ത് ഇടപെട്ട് ലൈറ്റിന്റെ തകരാർ പരിഹരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

