മലയിൻകീഴ് ∙ സ്കൂട്ടറിൽപ്പോയ അമ്മയ്ക്കും കുഞ്ഞിനും കാൽനടക്കാരായ രണ്ടുപേർക്കും തെരുവുനായയുടെ കടിയേറ്റു. പിന്തുടർന്ന് ആക്രമിച്ചതോടെ സ്കൂട്ടറിൽ നിന്നു വീണ അമ്മയെയും കുഞ്ഞിനെയും നായ കടിച്ചു കുടയുകയായിരുന്നു. പേവിഷബാധ സംശയിക്കുന്ന നായ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിരീക്ഷണത്തിലാണെന്ന് വിളപ്പിൽ വെറ്ററിനറി സർജൻ സി.എസ്.ആദർശ് ചന്ദ്രൻ പറഞ്ഞു.
മലയിൻകീഴ് മൂങ്ങോട് – അന്തിയൂർക്കോണം റോഡിൽ മുക്കംപാലമൂട് ഭാഗത്ത് രാവിലെ ഒൻപതരയോടെയാണ് സംഭവം. ലോട്ടറി വിൽപനക്കാരനായ തച്ചോട്ടുകാവ് കോഴിപ്പുര ലെയ്നിൽ ശശിക്ക് (65) ആണ് ആദ്യം കടിയേറ്റത്.
തലയിലും മുഖത്തും സാരമായി പരുക്കേറ്റ ശശിയെ രക്ഷിക്കുന്നതിനിടെ മണ്ണടിക്കോണം സ്വദേശി വിപിൻ ദാസിന് ( 42 ) കടിയേറ്റു.
ഇതിനിടെ സ്കൂട്ടറിൽ ഇതുവഴി എത്തിയ വിളപ്പിൽശാല കരുവിലാഞ്ചി സ്വദേശി അപർണ ( 25) , മകൾ ഏറ (3) എന്നിവരെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വിപിൻദാസ്, അപർണ, ഏറ എന്നിവർക്ക് കാലിലാണു മുക്കംപാലമൂട് പ്രദേശത്തെ തെരുവുനായ്ക്കൾക്ക് അടിയന്തരമായി പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തു.
വളർത്തു നായ്ക്കൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് നിർദേശമുണ്ട്. മുക്കംപാലമൂട്, മൂങ്ങോട് പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

