കാസർകോട് ∙ വിദ്യാനഗറിൽ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി സ്റ്റേഷനിൽ അക്രമാസക്തനായി. നെക്രാജെ ചൂരിപ്പള്ളം പി.എ.
അബ്ദുൽ നിഷാദ് (28) ആണ് അക്രമാസക്തനായത്. ഇയാൾ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും തലകൊണ്ട് ഇടിച്ചു ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച ഉടൻ അബ്ദുൽ നിഷാദ് അക്രമാസക്തനാകുകയും തലകൊണ്ട് ഇടിച്ച് ജനൽച്ചില്ലുകൾ പൊട്ടിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ജൂനിയർ എസ്ഐ കെ.പി.
സഫ്വാൻ (30), സിവിൽ പൊലീസ് ഓഫിസർ പ്രജിത്ത് (30) എന്നിവരെയാണ് ആക്രമിച്ച് പരുക്കേൽപ്പിച്ചത്. പ്രതിയെ കീഴടക്കിയ ശേഷം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
12 കേസുകളിൽ പ്രതിയാണ് അബ്ദുൽ നിഷാദെന്ന് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

