കോട്ടയം ∙ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മൂന്നിലവ്, കളത്തൂക്കടവ് ഡിവിഷനുകളിൽ പാർട്ടി മാറി സ്ഥാനാർഥിത്വം.
കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്
മാഞ്ഞൂർ പഞ്ചായത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിയിലിന് എതിരെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് അലക്സ് തോമസ് പാറശേരി രംഗത്ത്.അലക്സിന് സിപിഎം പിന്തുണയുണ്ട്.
സിപിഎം വിട്ട് ബിജെപിയിലേക്ക്
ആറു വർഷമായി സിപിഎം പൊൻകുന്നം ടൗൺ ബ്രാഞ്ച് സെക്രട്ടറിയായ ഷീജ മനോജ് ബിജെപിയിൽ ചേർന്നു.
എൽഡിഎഫിലേക്ക് മൂന്നിലവ് ഡിവിഷനിൽ കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് മുൻ സെക്രട്ടറിയും ദേശീയ കർഷക ഫെഡറേഷൻ പാലാ നിയോജക മണ്ഡലം പ്രസിഡന്റുമായ ടോമിച്ചൻ കുരിശുങ്കൽപറമ്പിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. പാർട്ടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ടോമിച്ചന് എൽഡിഎഫ് പിന്തുണ നൽകുകയായിരുന്നു.
കോൺഗ്രസ് വിട്ടു
ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവ് റിബൽ സ്ഥാനാർഥിയായി മത്സരരംഗത്ത്.
പായിപ്പാട് പഞ്ചായത്ത് 11ാം വാർഡിലാണ് കോൺഗ്രസിന്റെ മണ്ഡലം ജനറൽ സെക്രട്ടറി ജോജി എം. ജോസഫ് മത്സരിക്കുന്നത്.
∙ കടുത്തുരുത്തി പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും കർഷക കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ നോബി മുണ്ടയ്ക്കൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് 19–ാം വാർഡിൽ സ്വതന്ത്രനായി പത്രിക നൽകി. യുഡിഎഫിൽ കേരള കോൺഗ്രസിന് നൽകിയ സീറ്റിലാണ് നോബി മത്സരിക്കുന്നത്.
സിപിഐയിലേക്ക്
കടുത്തുരുത്തി പഞ്ചായത്തിലെ 14–ാം വാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി പ്രാലടിക്കെതിരെ 12–ാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ സി.എം.മനോഹരൻ രംഗത്ത്.
സിപിഐ സ്ഥാനാർഥിയാണ് മനോഹരൻ.
യുഡിഎഫിലേക്ക്
എൽഡിഎഫ് ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദൾ മുൻ സംസ്ഥാന കൗൺസിൽ അംഗവും മഹിളാ വിഭാഗം ജില്ലാ സെക്രട്ടറിയുമായ ബിജി പീറ്റർ പന്തലാനി കേരള കോൺഗ്രസിൽ ചേർന്നു. കളത്തൂക്കടവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ബിജിയുടെ ഭർത്താവും രാഷ്ട്രീയ ജനതാദൾ സംസ്ഥാന കൗൺസിൽ അംഗവും പാലാ നിയോജക മണ്ഡലം പ്രസിഡന്റുമായ പീറ്റർ പന്തലാനിയും ഇന്നു പാർട്ടി ഭാരവാഹിത്വം രാജിവയ്ക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

