കൊല്ലം∙ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി സി.
അനിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ഉല്ലാസ് അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി ജെ. ശുഭ, സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, എൻ ബാബു, ബിനു കോട്ടാത്തല, ജോൺസൺ കുറുവേലിൽ, ഫിറോസ് വാളത്തുംഗൽ, ആർ.രഞ്ചു, ബി.അനീഷ് ബാബു, ബി.ലുബിന, എം മനോജ്, എം.ആർ.
ദിലീപ്, ഷാരോൺ അച്ചൻകുഞ്ഞ്, വിമൽ കല്ലട, പൗളിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
ബിഎൽഒമാർ ജോലി ബഹിഷ്കരിച്ചു
കൊല്ലം∙ കണ്ണൂർ ജില്ലയിലെ ബിഎൽഒയുടെ മരണത്തിലും ബിഎൽഒമാരുടെമേൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിച്ചേൽപിക്കുന്ന സമ്മർദത്തിലും പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ബിഎൽഒമാർ ജോലി ബഹിഷ്കരിച്ച് കലക്ടറേറ്റിന് മുന്നിൽ പ്രകടനവും തുടർന്ന് യോഗവും നടത്തി.
പ്രതിഷേധ പ്രകടനത്തിന് ശേഷം കലക്ടറേറ്റിന് മുന്നിൽ ചേർന്ന യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ ആർ. രമേഷ് ഉദ്ഘാടനം ചെയ്തു.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ഗാഥ അധ്യക്ഷനായി.
വിവിധ സംഘടനാ നേതാക്കളായ ബി. സുജിത്, വി.ആർ.
അജു, എൻ. കൃഷ്ണകുമാർ, വി.
ബാലകൃഷ്ണൻ, ആർ. രമ്യാ മോഹൻ, ജെ.
രതീഷ് കുമാർ, കെ.ബി. അനു, എ.
അജി, ജെ. അനീഷ്, എ.
അനീഷ്, കെ.വി. ബിനോയ്, ബിനു പട്ടേരി, ആർ.
സുഭാഷ്, കെ. വിനോദ് കെ.എൻ.
മധുകുമാർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

