കൊച്ചി∙ തെരുവോരത്ത് ഉറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കാരക്കോട് നെല്ലിക്കുഴി വീട്ടിൽ ജോസഫ് മത്തായിയാണു (56) പെട്രോൾ ആക്രമണത്തിന് ഇരയായത്.
പ്രതി പള്ളുരുത്തി പിഡി റോഡ് ചെറിയപറമ്പ് ഹൗസിൽ എസ്. ആന്റണിയെ (ആന്റപ്പൻ–51) പൊലീസ് അറസ്റ്റ് ചെയ്തു.
45 ശതമാനം പൊള്ളലേറ്റ ജോസഫ് മത്തായി കളമശേരി മെഡിക്കൽ കോളജ് ബേൺ ഐസിയുവിൽ ചികിത്സയിലാണ്. തന്റെ പോക്കറ്റിൽനിന്ന് ആന്റണി പണം മോഷ്ടിച്ചതു ജോസഫ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണു വധശ്രമത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. കടവന്ത്ര ജംക്ഷനു സമീപം കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണു സംഭവം.
തീപടർന്നപ്പോൾ ചാടിയെഴുന്നേറ്റ ജോസഫ് സ്വയം തീ കെടുത്തിയ ശേഷം അര കിലോമീറ്റർ അകലെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ നടന്നെത്തി വിവരമറിയിച്ചു. സംഭവത്തിനു ശേഷം സ്ഥലംവിട്ട
ആന്റണിയെ ഇന്നലെ രാവിലെ 8 മണിയോടെയാണു പൊലീസ് പിടികൂടിയത്. പള്ളുരുത്തി സ്റ്റേഷനിൽ പോക്സോ അടക്കം ഒട്ടേറെ കേസുകൾ ആന്റണിക്കെതിരെയുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

