നെടുങ്കണ്ടം ∙ കൊലക്കേസ് പ്രതി ഉൾപ്പെടുന്ന തമിഴ്നാട് സ്വദേശികളായ നാലംഗ സംഘം കമ്പംമെട്ട് പൊലീസിന്റെ പിടിയിൽ. കൊശവപ്പെട്ടി സ്വദേശികളായ പി.ഗണേശൻ (53), ഒ.ഗണേശൻ (51), ഉസലംപെട്ടി സ്വദേശികളായ സുകുമാർ പാണ്ടി (35), കെ.ശിവകുമാർ (35) എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിലായി 3 കൊലക്കേസുകളിൽ ഉൾപ്പെടെ ഇരുപതിലധികം കേസുകളിലെ പ്രതിയാണ് കൊസവപെട്ടി ഗണേശൻ. 2023ൽ നെടുങ്കണ്ടത്ത് ഓടുന്ന ലോറിയിൽനിന്നു മൂന്നു ചാക്ക് ഏലയ്ക്ക മോഷ്ടിച്ച കേസിലെ പ്രതികളാണ് സംഘം.
കേരളത്തിൽ കവർച്ച നടത്താൻ എത്തിയ സംഘത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇടപെടലിലൂടെയാണ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു, കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോൻ എന്നിവരുടെ നിർദേശാനുസരണം കമ്പംമെട്ട് എസ്എച്ച്ഒ രതീഷ് ഗോപാൽ, എസ്ഐമാരായ മധു, വർഗീസ്, ബാബു ഡൊമിനിക്, അനീഷ്, ലിറ്റോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

