തുറവൂർ∙ അരൂർ പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തിൽ ഇരു മുന്നണികളിലും പ്രതിഷേധം പുകയുന്നു. ഇടതുപക്ഷ സ്ഥാനാർഥി പ്രഖ്യാപനം നീളാനും ഇതു ഇതു കാരണമാകുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഇ.ഇ.ഇഷാദിനെ 10, 11 വാർഡുകളിൽ വാർഡ് കമ്മിറ്റിയുടെ ഭൂരിപക്ഷ പിന്തുണ ഉണ്ടായിട്ടും നേതൃത്വം വെട്ടിമാറ്റിയതിൽ പ്രതിഷേധം ശക്തമാകുകയാണ്.
ഇതേത്തുടർന്നു ചന്തിരൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള ടൗൺ ബ്രാഞ്ച് സെക്രട്ടറി ടി.കെ.സുരേഷ്ബാബു സ്ഥാനം രാജിവച്ചു. 13,14,10,11 വാർഡുകളിലും സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പുകയുന്നുണ്ട്.
അരൂർ ലോക്കൽ കമ്മിറ്റിക്കു കീഴിൽ ഏതാനും വാർഡുകളിൽ സ്ഥാനാർഥി നിർണയം പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
കോൺഗ്രസിലും അരൂരിൽ സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീളുന്നത് എതിർപ്പുകൾ കാരണമാണെന്ന് അറിയുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്തിന്റെ വ്യക്തി താൽപര്യമാണ് സ്ഥാനാർഥി നിർണയത്തിൽ തെളിയുന്നതെന്ന ആരോപണമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്.
9,13 വാർഡുകളിൽ പാർട്ടി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഗ്രൂപ്പ് താൽപര്യത്തിനാണു മുൻതൂക്കം നൽകുന്നതെന്നാണ് ആക്ഷേപം.
ഇത് പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇതെത്തുടർന്ന് ചന്തിരൂർ സഹകരണ ബാങ്ക് ബോർഡ് അംഗവും മഹിളാ കോൺഗ്രസ് അംഗവുമായ സ്മിത സന്തോഷ് കോൺഗ്രസ് അംഗത്വം രാജിവച്ചു ബിജെപിയിൽ ചേർന്നു.
ആദ്യകാല കോൺഗ്രസ് നേതാവിന്റെ മകനും മുൻ പഞ്ചായത്ത് അംഗവുമായ വിപിൻകുമാർ കോൺഗ്രസിൽ നിന്നു രാജിവച്ചു.
കേരള കോൺഗ്രസ് പ്രതിഷേധിച്ചു
തുറവൂർ∙ യുഡിഎഫ് സീറ്റ് ചർച്ചയിൽ അരൂർ നിയോജക മണ്ഡലത്തിൽ ഘടക കക്ഷികൾക്ക് അർഹമായ സീറ്റ് നിഷേധിച്ചതിൽ കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുതറ അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി വേലശേരി ഉദ്ഘാടനം ചെയ്തു.
ബൈജു കടവൻ, ജോഷി തിരുനല്ലൂർ, സുനിൽ പാണാവള്ളി, ജോമി ജോബ് കാട്ടുതറ, ചാൾസ് ജോസഫ്, ജോൺ കടവിൽ, ജോബിക്കുട്ടി നാലാംപുരയ്ക്കൽ, വർഗീസ് നാലാംപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
തുറവൂരിൽ സിപിഎമ്മിന് വിമത ഭീഷണി
തുറവൂർ പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവരെ വീണ്ടും ഉൾപ്പെടുത്തേണ്ടന്ന തീരുമാനം ചിലർക്കുവേണ്ടി മാറ്റിയതായും മറ്റു വാർഡുകളിൽ നിന്നു സ്ഥാനാർഥികളെ കെട്ടിയിറക്കിയതും ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിച്ചതോടെ പുരുഷ നേതാക്കൾ സീറ്റില്ലാതായതും പ്രവർത്തകരിൽ അമർഷത്തിനു കാരണമാക്കിയിട്ടുണ്ട്. മുൻ പഞ്ചായത്ത് പ്രസിഡന്റും മൂന്നു തവണ തുടർച്ചയായി മത്സരിച്ച അനിത സോമൻ ഇത്തവണ മത്സരിക്കുന്നത് പഞ്ചായത്തിലെ ജനറൽ സീറ്റായ 3–ാം വാർഡിലാണ്.
വാർഡ് യോഗത്തിൽ ആലോചിക്കാതെ സീറ്റ് നൽകിയതിനെതിരെ പാർട്ടി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ വനിത മത്സരിക്കുമെന്ന് വാട്സാപ്പിലൂടെ കുടുംബശ്രീ പ്രവർത്തകർക്ക് സന്ദേശം പ്രചരിക്കുന്നുണ്ട്. മുൻ ജില്ലാപഞ്ചായത്ത് അംഗം അനന്തു രമേശൻ മത്സരിക്കാനിരുന്നെങ്കിലും വാർഡ് യോഗത്തിലെ പാർട്ടി അംഗങ്ങളുടെ എതിർപ്പ് മൂലം അവസാനം നിമിഷം പിൻമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

