പാലാ∙ ഗുരുതര ഹൃദ്രോഗം കണ്ടെത്തിയ 82 കാരി സ്വിറ്റ്സർലന്റ് സ്വദേശിനിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു മടങ്ങി. ആയുർവേദ ചികിത്സക്കായി കേരളത്തിൽ എത്തിയ 82കാരിക്കാണ് ഗുരുതര ഹൃദ്രോഗം കണ്ടെത്തിയത്.
ശ്വാസം മുട്ടൽ ഉണ്ടാകുകയും തുടർന്ന് നടക്കാൻ സാധിക്കാതെ ഗുരുതരവാസ്ഥയിലാകുകയും ചെയ്തതിനെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സക്കായി എത്തിക്കുകയായിരുന്നു.
ഹൃദയമിടിപ്പ് താളം തെറ്റുകയും ഹൃദയത്തിന്റെ പമ്പിങ് 20 ശതമാനത്തിൽ എത്തിയ നിലയിലുമായിരുന്നു രോഗി. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ.
രാംദാസ് നായിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡൈലേറ്റഡ് കാർഡിയോമയോപ്പതി (ടാക്കി കാർഡിയോ മയോപ്പതി) എന്ന രോഗമാണ് ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തി. തുടർന്ന് ഒരാഴ്ചയോളം നീണ്ട
ചികിത്സയിലൂടെ രോഗിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചു. ഹൃദയമിടിപ്പ് സാധാരണ നിലയിലാകുകയും പമ്പിംങ് വർദ്ധിക്കുകയും ചെയ്തതിനെ തുടർന്നു രോഗി ആശുപത്രി വിടുകയും സ്വിറ്റ്സർലന്റിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
ഏറ്റവും മികച്ച ചികിത്സ പരിചരണമാണ് ഡോ.രാംദാസ് നായികിന്റെ നേതൃത്വത്തിൽ ഒരുക്കി നൽകിയതെന്നു സ്വിറ്റ്സർലണ്ടിലെ ആരോഗ്യവകുപ്പ് അധികൃതർ സാക്ഷ്യപ്പെടുത്തിയെന്നു സ്വിറ്റ്സർലന്റിൽ നിന്നു 82കാരി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

