കൊടുങ്ങല്ലൂർ ∙ കുളത്തിൽ കാൽവഴുതി വീണ അച്ഛനെ ജീവിതത്തിലേക്കു തിരികെ എത്തിച്ച മകൾ അമൃത ലക്ഷ്മിക്ക് ഇന്നു മാംഗല്യം. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം തിരുവള്ളൂർ കൊട്ടേക്കാട്ട് അജയനെ (56) ആണ് കഴിഞ്ഞ ദിവസം കുളത്തിൽ നിന്നു മകൾ അമൃത ലക്ഷ്മിയും അയൽവാസി ചിത്ര മധുവും ചേർന്നു രക്ഷപ്പെടുത്തിയത്.
അജയൻ വീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം സുഗമമാക്കിയ ശേഷം പാത്രങ്ങൾ കഴുകാൻ കുളത്തിൽ ഇറങ്ങുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.
അജയൻ കുളത്തിലേക്ക് ഇറങ്ങുന്നതു ചിത്ര മധു ശ്രദ്ധിച്ചിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതായപ്പോൾ കുളത്തിൽ ചെന്നു നോക്കി. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് അജയനെ കണ്ടത്.
ഉടനെ കുളത്തിലേക്ക് ഇറങ്ങി അജയനെ വലിച്ചു കയറ്റി. ഓടിയെത്തിയ മകൾ അമൃത ലക്ഷ്മിയും അജയന്റെ ഭാര്യ മഞ്ജുഷയും ചേർന്നു കുളത്തിന്റെ കരയിൽ എത്തിച്ചു.
ഫിസിയോ തെറപ്പിസ്റ്റ് ആയ അമൃത ലക്ഷ്മി ഉടനെ പ്രഥമ ശുശ്രൂഷ നൽകി.
ഇതോടെയാണു അജയൻ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. ഉടനെ മോഡേൺ ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ കല്യാണ തലേന്നു അജയനും കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് വീട്ടിൽ ആഘോഷമൊരുക്കി. എറിയാട് പഞ്ചായത്ത് കുടുംബശ്രീയുടെ സ്പെഷൽ സ്കൂളിൽ ആണ് അമൃത ലക്ഷ്മി ജോലി ചെയ്യുന്നത്.
കാസർകോട് നീലേശ്വരം സ്വദേശി വിഷാൽ ആണ് വരൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

