കുളത്തൂർമൂഴി ∙ പാലത്തിന്റെ സമീപന പാതയിൽ തകർച്ച, അപകടങ്ങൾ തലനാരിഴയ്ക്ക് വഴിമാറുന്നു. കോട്ടയം – പത്തനംതിട്ട
ജില്ലകളെ ബന്ധിപ്പിക്കുന്ന കുളത്തൂർമൂഴി പാലത്തിന്റെ ജില്ലയിൽ നിന്നുള്ള പ്രവേശന പാതയിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. 500 മീറ്റർ ദൂരത്തിൽ 14 ഇടങ്ങളിലാണ് ടാറിങ് തകർന്ന് കെണിയൊരുക്കി കുഴികൾ കാത്തിരിക്കുന്നത്.
ഇരു ജില്ലകളിലേക്കുമുള്ള വാഹനങ്ങൾ ഇടതടവില്ലാതെയാണ് ഇതുവഴി കടന്നുവരുന്നത്. അമിതവേഗത്തിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾ കുഴികളിൽ പതിക്കാതിരിക്കാൻ വെട്ടിക്കുമ്പോൾ അപകടം സംഭവിക്കുന്നത് പതിവ് സംഭവമാണ്.
ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

