കോങ്ങാട് ∙ മുണ്ടൂർ തൂത സംസ്ഥാന പാത എഴക്കാട് വീണ്ടും അപകടപരമ്പര. അരമണിക്കൂറിനുള്ളിൽ 2 അപകടങ്ങൾ നടന്നു.
പോസ്റ്റ് ഓഫിസ് ബസ്സ്റ്റോപ്പിനു സമീപം പാചക വാതക സിലിണ്ടർ കയറ്റി വന്ന ലോറി നടപ്പാതയിലേക്കു ഇടിച്ചുകയറി. നടപ്പാതയിലെ ഇരുമ്പ് ഗ്രില്ലുകൾ തകർത്ത് സമീപത്തെ കെട്ടിടത്തിനോടു ചേർന്നാണ് വാഹനം നിന്നത്.
ഇതിനടുത്തു ഓട്ടോ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. വാഹനത്തിന്റെ നിയന്ത്രണം ഇല്ലാത്ത വരവ് കണ്ടു നിർത്തിയിട്ട
ഓട്ടോയിൽ ഇരുന്നവർ ഓടിമാറി. വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് തദ്ദേശവാസികൾ.
ഇന്നലെ ഉച്ചയ്ക്കു 12 നാണ് സംഭവം.
തൊട്ടു പിന്നാലെ ഏതാനും മീറ്റർ മാത്രം അകലെ റേഷൻകടയ്ക്കു സമീപത്തെ വളവിൽ പിക്കപ് വാൻ മറിഞ്ഞതാണ് രണ്ടാമത്തെ അപകടം. ഇരു അപകടങ്ങളിലും ഡ്രൈവർമാർ കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അതേസമയം, പാത നവീകരണം കഴിഞ്ഞതു മുതൽ എഴക്കാട് സ്ഥിരം അപകടമേഖലയായി മാറിക്കഴിഞ്ഞു. പക്ഷേ, ഇടവേളയില്ലാതെ ചെറുതും വലുതുമായ അപകടം നടന്നിട്ടും ബന്ധപ്പെട്ടവർക്ക് അനക്കമില്ല.
കോങ്ങാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ വളവിൽ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുന്നതാണ് കൂടുതലായും കണ്ടുവരുന്നത്. വില്ലനായി മാറിയ കൊടും വളവ് എത്തുന്നതിനു മുൻപ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചാൽ ഒരു പരിധിവരെ അപകടം തടയാൻ പര്യാപ്തമാകുമെന്നു പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടും അധികൃതർ നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സ്ഥലം വില നൽകി ഏറ്റെടുത്ത് വികസനം നടക്കാത്തതിനാൽ മുഴുനീളെ നാലുവരി പാതയ്ക്ക് ആവശ്യമായ വീതി ലഭിച്ചില്ല.
ഇതു വലിയ തിരിച്ചടിയായി. മാത്രമല്ല കുന്നും ഇറക്കവും മാറ്റം വരുത്താതെ റോഡ് വികസിപ്പിച്ചതാണ് മറ്റൊരു ന്യൂനത.
റൂട്ട് പരിചയമില്ലാത്തവർ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. റോഡ് നന്നാക്കിയതോടെ ദീർഘദൂര വാഹനങ്ങൾ ഇതുവഴി വർധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

