പാലക്കാട് ∙ മുതിർന്ന നേതാക്കളെയും മുൻ കൗൺസിലർമാരെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ച് പാലക്കാട് നഗരസഭയിൽ പരമാവധി സീറ്റ് നേടാൻ ഇടതു മുന്നണി. 53 വാർഡുകളുള്ള നഗരസഭയിൽ സ്വതന്ത്രർ ഉൾപ്പെടെ സിപിഎം 44, സിപിഐ 4, എൻസിപി, ജെഡിഎസ്, കേരള കോൺഗ്രസ് (എസ്), കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി) പാർട്ടികൾ ഒന്നു വീതം എന്നിങ്ങനെയാണു സീറ്റ് വിഭജനം.
ആദ്യ ഘട്ടത്തിൽ 40 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലക്കാട് നഗരസഭയിൽ സമീപകാലത്ത് സിപിഐക്ക് അംഗങ്ങളില്ല. ഈ കുറവു നികത്താൻ സിപിഐ ജില്ലാ കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ കെ.മല്ലികയെ മത്സരിപ്പിക്കുന്നുണ്ട്.
ഇവർ ബാങ്കിങ് മേഖലയിലെ സംഘടനാ നേതാവും സിപിഐ നേതാവ് വിജയൻ കുനിശ്ശേരിയുടെ ഭാര്യയുമാണ്.
2 സിറ്റിങ് കൗൺസിലർമാരും നഗരസഭാ മുൻ സൂപ്രണ്ടും സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ട്. അടുത്ത ഘട്ട
സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. ഇതിൽ ചില അടവു നയം കൂടി മുന്നിൽ കണ്ടാണു നീക്കം. എൽഡിഎഫ് നഗരസഭാ കൺവൻഷനിലായിരുന്നു പ്രഖ്യാപനം.
മുൻ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി.പി.പ്രമോദ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.നൗഷാദ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
സിപിഎം സ്ഥാനാർഥികൾ: പി.ലീലാധരൻ (വാർഡ് 8 വലിയപാടം), എൻ.ജിജി (9 മാട്ടുമന്ത), വി.രവീന്ദ്രൻ (10 മുരുകണി), പി.ആർ.സുകന്യ (11 കല്ലേപ്പുള്ളി നോർത്ത്), കെ.നിത്യാനന്ദൻ (13 പുത്തൂർ സൗത്ത്), കെ.എ.നിഷാകുമാരി (15 ശേഖരീപുരം), കെ.വി.വിദ്യ (16 അയ്യപുരം ഈസ്റ്റ്), എം.സാജിത (17 പറക്കുന്നം), എ.അനുഷമോൾ (18 നരികുത്തി), കെ.ഗിരീഷ് (19 കൊപ്പം), പി.ജി.രാംദാസ് (20 സുൽത്താൻപേട്ട), പി.സുമംഗല (21 മാങ്കാവ്), ആർ.ഉദയകുമാർ (22 വടക്കുമുറി), വി.സരള (25 കുന്നത്തൂർമേട് സൗത്ത്), എം.കുമാരി (26 ചിറക്കാട്), കെ.രവികുമാർ (27 കേനാത്ത്പറമ്പ്), കെ.ശിവരാമൻ (28 മണപ്പുള്ളിക്കാവ്), കെ.പ്രേമ (29 സിവിൽസ്റ്റേഷൻ), വി.പ്രവിത (30 മുറിക്കാവ്), വി.രാധാകൃഷ്ണൻ (31 വെസ്റ്റ്യാക്കര), എ.കുമാരി (32 യാക്കര സെൻട്രൽ), ബി.ഷമീർ (33 പൂളക്കാട്), ഇ.ഫൈറോജ (34 വെണ്ണക്കര സൗത്ത്), അബ്ദുൽ ഷുക്കൂർ (37 ഒതുങ്ങോട്), പി.ആർ.രമ്യരാജ് (39 കള്ളിക്കാട്), എ.ഷനോജ് (41 നൂറണി), എം.എം.അഷ്കർ (42 വിത്തുണി), പി.ആർ.സുജാത (43 കോട്ടമൈതാനം), സിം ജോൺസൺ ചാക്കോള (45 വടക്കന്തറ ഈസ്റ്റ്), കെ.ശരണ്യ (47 മേലാമുറി), ഉഷാ മുരളി (49 മേപ്പറമ്പ്), പി.സുഗത (51 വടക്കന്തറ), കെ.ഷൈജു (52 ജൈനിമേട്), എം.ബാനു (53 ഒലവക്കോട് സൗത്ത്).
സിപിഐ: കെ.മല്ലിക (12 കല്ലേപ്പുള്ളി സൗത്ത്), ജെ.ഫിറോസ് (48 പള്ളിപ്പുറം)
കേരള കോൺഗ്രസ്(ബി): അനുജോസ് (14 പുത്തൂർ നോർത്ത്)
ജെഡിഎസ്: ആർ.ഗിരീഷ് (24 കുന്നത്തൂർമേട് നോർത്ത്)
എൻസിപി: ആർ.അജയൻ (35 വെണ്ണക്കര സെൻട്രൽ). കേരള കോൺഗ്രസ് (എസ്): കെ.കൃഷ്ണദാസ് (46 ശ്രീരാംപാളയം).
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

