കൊല്ലം ∙ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ വിരോധത്തിൽ വീടുകൾക്കു നേരെ പെട്രോൾ ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാപ്പ പ്രതി ഉൾപ്പെടെ 4 പേർ പിടിയിൽ. കിളികൊല്ലൂർ പറങ്കിമാംവിളയിൽ വീടുകൾക്കു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ കാപ്പ കേസ് പ്രതിയായ കിളികൊല്ലൂർ കല്ലുംതാഴം കാട്ടുംപുറത്ത് വീട്ടിൽ നിഷാദ് (പൊടി നിഷാദ്–38), കിളികൊല്ലൂർ കല്ലുംതാഴം ശാന്തി ഭവനം എള്ളുവിളയിൽ പ്രശാന്ത് (29), കൊറ്റങ്കര കരിക്കോട് പുന്നേത്ത് വയൽ ഭാഗം ലക്ഷ്മി ഭവനിൽ അമൽ രാജ് (25), ഇയാളുടെ സഹോദരൻ അഖിൽ രാജ് (20) എന്നിവരാണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
നിഷാദ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ആളുമാണെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിലേക്കു നയിച്ചത്. സോഡാ കുപ്പികൾ ഉപയോഗിച്ചു പെട്രോൾ ബോംബുകൾ നിർമിച്ചു വീടുകൾക്കു നേരെ എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം കുണ്ടറ ഭാഗത്തേക്കു പോയ പ്രതികളെ മൺറോത്തുരുത്തിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണു പിടികൂടിയത്.
കൊല്ലം എസിപി എസ്.ഷെരീഫിന്റെ നിർദേശപ്രകാരം കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീജിത്ത്, സൗരവ്, എഎസ്ഐ സൈജു, സിപിഒമാരായ ശ്യാം ശേഖർ, സുനേഷ്, അമ്പു, അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

