പരവൂർ∙ റെയിൽവേ സ്റ്റേഷൻ വൺവേ റോഡിൽ തോന്നിയ പോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പരവൂർ ജംക്ഷൻ– റെയിൽവേ സ്റ്റേഷൻ റോഡിൽ ആയുർവേദ ആശുപത്രിക്ക് മുൻവശം മുതൽ കെഎസ്ഇബി ഓഫിസ് വരെ നീളുന്ന ഇരുചക്ര വാഹന പാർക്കിങ്ങാണ് പ്രധാനമായും റോഡിൽ തടസ്സം സൃഷ്ടിക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിനു സ്ഥിരം സംവിധാനവും ഫീസ് ഏർപ്പാടാക്കിയതോടെയാണ് റോഡരികിലെ പാർക്കിങ് വർധിച്ചത്. ആയുർവേദ ആശുപത്രിയുടെ മുന്നിലെ ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തിയാൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുന്ന അവസ്ഥയിലാണ് പാതയോരവും നടപ്പാതയും കയ്യേറിയുള്ള പാർക്കിങ് സൃഷ്ടിക്കുന്നത്.
സമീപത്തെ കോട്ടപ്പുറം എൽപി സ്കൂൾ, ഹൈ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും കാൽനട യാത്രക്കാരും അനധികൃത പാർക്കിങ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
വൺവേ റോഡിൽ നഗരസഭ കാര്യാലയത്തിന് മുന്നിലും പരവൂർ ജംക്ഷനോട് ചേർന്നുള്ള ഭാഗത്തും തോന്നിയ പോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒട്ടേറെ വാഹന യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്. സ്കൂൾ ഓഫിസ് സമയങ്ങളിൽ രാവിലെയും വൈകിട്ടും വൺവേ റോഡിൽ ഗതാഗത തടസ്സം പതിവായിരിക്കുകയാണ്. പൊലീസും നഗരസഭയും വേണ്ട
നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

