കടയ്ക്കൽ∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കടയ്ക്കലിലും ചിതറയിലും ഇടതുമുന്നണിയിൽ സിപിഎം സിപിഐ തർക്കം മൂലം എൽഡിഎഫിൽ സീറ്റ് ധാരണ ആയില്ല. കഴിഞ്ഞ തവണ സിപിഐക്ക് ഉണ്ടായിരുന്ന സീറ്റുകൾ എല്ലാം നൽകാൻ കഴിയില്ലെന്ന സിപിഎമ്മിന്റെ നിലപാടാണ് ധാരണയ്ക്ക് തടസ്സമായി നിൽക്കുന്നത്. കഴിഞ്ഞ തവണ കടയ്ക്കൽ പഞ്ചായത്തിൽ 5 വാർഡുകളാണ് സിപിഐക്കു നൽകിയിരുന്നത്.
സിപിഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി പരിധിയിൽ ചിലർ രാജിവച്ച് സിപിഎമ്മിൽ ചേർന്നിരുന്നു.
ചില സ്ഥലത്ത് ബ്രാഞ്ച് കമ്മിറ്റി ശോഷിച്ചെന്നും അതിനാൽ എല്ലാ സീറ്റും നൽകാൻ കഴിയില്ലെന്നാണ് സിപിഎമ്മിന്റെ വാദം എന്നാണ് സൂചന. കടയ്ക്കലിൽ നടന്ന എൽഡിഎഫ് യോഗത്തിൽ അധികമായി വന്ന സീറ്റ് കൂടി വേണമെന്ന സിപിഐ ആവശ്യം സിപിഎം തള്ളി.
ഇന്നത്തെ സാഹചര്യത്തിൽ 3 സീറ്റിൽ കൂടുതൽ നൽകില്ലെന്ന നിലപാടിലാണ് സിപിഎം എന്ന് അറിയുന്നു.
ചിതറയിൽ കഴിഞ്ഞ തവണ സിപിഐക്ക് ഉണ്ടായിരുന്ന 8 സീറ്റും നൽകാനാകില്ലെന്ന സിപിഎം നിലപാടാണ് തർക്കത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം ചിതറയിൽ നടന്ന എൽഡിഎഫ് യോഗം ധാരണയാകാതെ പിരിഞ്ഞു.
പ്രാദേശിക തലത്തിൽ ചർച്ച പരാജയപ്പെടുമ്പോൾ ജില്ലാ നേതൃത്വം ഇടപെടുമെന്നാണ് അറിയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

