സ്വർണവില വൻ കുതിച്ചുകയറ്റത്തിന് താൽക്കാലിക ബ്രേക്കിട്ട് താഴേക്ക്. കേരളത്തിൽ ഇന്ന് ഗ്രാമിന് 70 രൂപ താഴ്ന്ന് 11,720 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 93,760 രൂപയുമായി.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 2,280 രൂപ ഉയർന്ന് പവൻ 94,320 രൂപയിൽ എത്തിയിരുന്നു. രാജ്യാന്തര വിലയിലെ ചഞ്ചാട്ടമാണ് ഇന്ന് കേരളത്തിലും വിലയിടിയാൻ സഹായകമായത്.
ഔൺസിന് ഇന്നലെ 4,200 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തരവില ഇന്നൊരുഘട്ടത്തിൽ 4,146 ഡോളറിലേക്ക് കുറഞ്ഞു.
പിന്നീട് വീണ്ടും 4,200ലേക്ക് തിരിച്ചുകയറി. ഈ കരകയറ്റം ഇല്ലായിരുന്നെങ്കിൽ ഇന്ന് പവന് 1,000 രൂപയിലധികം ഇടിയുമായിരുന്നു.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഡിസംബറിൽ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റതാണ് സ്വർണവിലയെ താഴേക്ക് നയിച്ചത് (
).
18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,685 രൂപയായി. വെള്ളിവില 175 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 55 രൂപ താഴ്ന്ന് 9,640 രൂപയാണ്. 14 കാരറ്റിന് വില 45 രൂപ കുറഞ്ഞ് 7,510 രൂപ.
9 കാരറ്റിന് 30 രൂപ കുറഞ്ഞ് 4,845 രൂപയും. ഇവരും വെള്ളിവില പരിഷ്കരിച്ചില്ല; ഗ്രാമിന് 172 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

