മുക്കം∙ രൂക്ഷമായ ഗതാഗത പ്രശ്നം നേരിടുന്ന ആലിൻചുവട് ഓർഫനേജ് മുക്കം കടവ് റോഡ് വീതി കൂട്ടി നവീകരിക്കുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഇരുവശങ്ങളിലുമുള്ള സ്ഥലങ്ങൾ എടുത്താണ് റോഡ് വീതി കൂട്ടുന്നത്. നിലവിൽ റോഡ് തകർന്നു കിടക്കുകയാണ്. സ്കൂളുകൾ വിടുന്ന നേരത്ത് റോഡിൽ വൻ ഗതാഗതക്കുരുക്കാണ്. റോഡിന്റെ ഇരുവശങ്ങളിലുള്ള കച്ചവട
സ്ഥാപനങ്ങളുടെ സ്ഥലങ്ങളും വീടുകളുടെയും ആരാധനാലയത്തിന്റെയും സ്ഥലങ്ങൾ എടുത്താണ് റോഡ് വികസനം നടത്തുന്നത്.
മുക്കം സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിലാണ് റോഡിനും ശാപമോക്ഷം. 5 കോടിയിലേറെ ചെലവഴിച്ചാണ് രണ്ടാം ഘട്ട
സൗന്ദര്യവൽക്കരണം നടപ്പാക്കുന്നത്. മുക്കം കടവ് മുതൽ റോഡിൽ പൂട്ടു കട്ട
പാകും. ഇതിന് പുറമെ പുതിയ ബസ് സ്റ്റാൻഡ്, തൃക്കുടമണ്ണ റോഡിലും നവീകരണം നടത്തും.
റോഡിന്റെ ഇരുവശത്തും സ്ഥാപനങ്ങളുടെയും വീടുകളുടെയും മതിലുകൾ പൊളിച്ചു മാറ്റി പ്രവൃത്തി ആരംഭിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

