അടിമാലി∙ ദേശീയപാതയിൽ അടിമാലിക്ക് സമീപം മണ്ണിടിച്ചിൽ ദുരന്തമുണ്ടായതിനെ തുടർന്ന് വാഹന ഗതാഗതം തിരിച്ചുവിട്ടതോടെ തകർന്ന ഗ്രാമീണ റോഡുകൾ പുനർനിർമിക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തം. അടിമാലി ലൈബ്രറി– കൂമ്പൻപാറ ബൈപാസ് റോഡ്, പക്കായിപ്പടി– ഫയർ സ്റ്റേഷൻ– കൂമ്പൻപാറ, മോർണിംങ് സ്റ്റാർ ആശുപത്രി ജംക്ഷൻ– മുനിത്തണ്ട് റോഡുകളാണ് തകർന്നു കിടക്കുന്നത്.
ദേശീയ പാതയിലെ തടസത്തെ തുടർന്ന് പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള ലൈബ്രറി–കൂമ്പൻപാറ ബൈപാസ് റോഡിലൂടെയാണ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത്. ഭാരവാഹനങ്ങൾ കൂടുതലായി കടന്നുപോയതോടെ അടിമാലി ക്ലബ് മുതൽ ലക്ഷം വീട് നഗർ വഴി കൂമ്പൻപാറ വരെയുള്ള ദൂരം പൂർണമായി തകർന്നു കിടക്കുകയാണ്.
മോണിങ് സ്റ്റാർ ജംക്ഷനിൽനിന്ന് ദേശീയപാതയിൽ എത്തുന്ന മുനിത്തണ്ട് റോഡിലൂടെയും ചെറു വാഹനങ്ങൾ വാഹനങ്ങൾ കൂടുതലായി കടന്നുപോയതോടെ റോഡ് തകർന്നിട്ടുണ്ട്.
അടിമാലി–കുമളി ദേശീയപാതയെ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ മഠംപടിയുമായി ബന്ധിപ്പിക്കുന്നതാണ് പക്കായിപ്പടി– ഫയർസ്റ്റേഷൻ റോഡ്. മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് ഇതു വഴിയും ഭാര വാഹനങ്ങൾ കടന്നുപോയതോടെ റോഡ് തകർച്ചയിലാണ്.
ഇത്തരം സാഹചര്യത്തിൽ 3 റോഡുകളും ബിഎംബിസി നിലവാരത്തിൽ നിർമാണം നടത്തുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

