കണ്ണൂർ ∙ യുഡിഎഫിൽ കോർപറേഷനിൽ സീറ്റ് തർക്കം തുടരുകയും ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം നീളുകയും ചെയ്യുന്നതിനിടെ എൽഡിഎഫിൽ സിപിഎം ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തിറങ്ങി. അതേസമയം, കോർപറേഷനിൽ എൽഡിഎഫിലും സീറ്റ് വിഭജനവും സ്ഥാനാർഥി പ്രഖ്യാപനവും നീളുകയാണ്.
എൽഡിഎഫ്
∙ ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം ഒരു മുഴം മുന്നേ കളത്തിലിറങ്ങി.
കോൺഗ്രസ് എസിനു നൽകിയ നടുവിൽ ഡിവിഷനിൽ രാജേഷ് മാത്യു പുതുപ്പറമ്പിൽ മത്സരിപ്പിക്കും. ജില്ലാ പഞ്ചായത്തിൽ 3 സീറ്റുകളുള്ള സിപിഐയിൽ സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല.
കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), ആർജെഡി, എൻസിപി, ഐഎൻഎൽ എന്നിവ ഒന്ന് വീതം ഡിവിഷനുകളിലും മത്സരിക്കുന്നുണ്ട്. ഈ സ്ഥാനാർഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.
യുഡിഎഫ്
∙ ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫിന്റെ സീറ്റ് വിഭജനം അവസാന ഘട്ടത്തിലാണെങ്കിലും ഒന്നു രണ്ടു സീറ്റുകളുടെ കാര്യത്തിൽ മുസ്ലിം ലീഗിന് അഭിപ്രായ വ്യത്യാസമുണ്ട്.
ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ ലീഗ് അറിയിച്ചിട്ടുമുണ്ട്. 18 സീറ്റ് കോൺഗ്രസിനും 6 സീറ്റ് ലീഗിനും ഒരു സീറ്റ് സിഎംപിക്കും നൽകാനാണ് ധാരണയെന്ന് അറിയുന്നു.
ഏതൊക്കെ സീറ്റുകളെന്ന കാര്യം അന്തിമമായിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ കൂടുതൽ തർക്കത്തിലേക്കു പോകാതെ ഇന്നോ നാളെയോ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് യുഡിഎഫ് തീരുമാനം.
എൻഡിഎ
∙ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.
ജില്ലയിൽ കണ്ണൂർ സൗത്ത്– കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റികളുള്ളതിനാൽ രണ്ട് കമ്മിറ്റികളും ചർച്ച ചെയ്താണ് സ്ഥാനാർഥികളെ തീരുമാനിക്കുക. 25 ഡിവിഷനിലും എൻഡിഎ സ്ഥാനാർഥികളെ നിർത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

