തിരുവനന്തപുരം∙ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകിട്ട് 4.30ന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് ഇടവക വികാരി ഫാ.ഡോ.വൈ.എം.എഡിസൺ തിരുനാൾ കൊടിയേറ്റ് നടത്തും. തുടർന്ന് ക്രിസ്തുരാജ പാദപൂജ നടക്കും.
തിരുനാളിനോടനുബന്ധിച്ച് നിർമിച്ച നാല് വീടുകളുടെ താക്കോൽദാനം ഇതേ ചടങ്ങിൽ ഇടവക വികാരി ഫാ.വൈ.എം.എഡിസൺ നിർവഹിക്കും.
കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായം, വിവാഹ സഹായം എന്നിവയും വിതരണം ചെയ്യും. 15 മുതൽ 23 വരെ രാവിലെ ദിവ്യകാരുണ്യ ആരാധന, ദിവ്യബലി, വചനപ്രഘോഷണം എന്നിവ നടത്തും. 21ന് രാവിലെ 11നും വൈകിട്ട് നാലിനും സമൂഹദിവ്യബലി.
വൈകിട്ട് 5.30ന് പൊന്തിഫിക്കൽ ദിവ്യബലി. രാത്രി എട്ടിന് മലങ്കര റീത്തിൽ സമൂഹദിവ്യബലിയുണ്ടാകും.
22ന് രാവിലെ ആറിനും 11നും ഉച്ചകഴിഞ്ഞ് നാലിന് ലത്തീൻ റീത്തിലും ദിവ്യബലി. വൈകിട്ട് 5.30ന് സന്ധ്യാവന്ദന പ്രാർഥന നടക്കും.
തുടർന്ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം. 23ന് വൈകിട്ട് അഞ്ചിന് ജപമാല, ലിറ്റിനി തുടർന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി.
ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം. ഉച്ചയ്ക്ക് 11.30 മുതൽ വെട്ടുകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹവിരുന്ന്.
നവംബർ 28ന് വൈകിട്ട് ഇടവക വികാരി ഫാ.ഡോ.വൈ.എം.എഡിസൺ തിരുനാൾ കൊടിയിറക്കും.
ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി; തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ബാധകമല്ല
തിരുവനന്തപുരം ∙ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ ഗവ.
ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഉച്ചയ്ക്കു ശേഷം കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാട്ടാക്കട
താലൂക്കിൽ ഉൾപ്പെടുന്ന അമ്പൂരി, വാഴിച്ചൽ , കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിനും അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ ജോലികൾ പൂർത്തിയാക്കണമെന്ന് കലക്ടറും അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

