പ്രശസ്ത പിന്നണി ഗായകൻ സിദ് ശ്രീറാം നയിക്കുന്ന സംഗീത വിരുന്ന് ദുബായിൽ അരങ്ങേറാൻ ഒരുങ്ങുന്നു. ദുബായിലെ പ്രമുഖ വേദിയായ കൊക്കക്കോള അരീനയിൽ സംഗീതപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് നവംബർ 22ന് ‘Sing India’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സംഗീത നിശയ്ക്കായുള്ള ടിക്കറ്റ് ബുക്കിംഗ് നടപടികൾ ഇതിനോടകം തന്നെ പുരോഗമിക്കുകയാണെന്ന് സംഘാത്തകർ അറിയിച്ചു. ദുബായിലെ സംഗീതാസ്വാദകർക്ക് പ്രിയപ്പെട്ട
ഗായകന്റെ ആലാപനം നേരിട്ട് ആസ്വദിക്കാനുള്ള സുവർണ്ണ അവസരമാണിത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
ശ്രോതാക്കളുടെ മനസ്സിൽ ഇടംനേടിയ നിരവധി ഹിറ്റ് ഗാനങ്ങളുമായി ഗായകൻ വേദിയിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

