ഹാക്കർമാരുടെ ആക്രമണത്തിന് ഒരു രാജ്യത്തിന്റെ ജിഡിപിയെത്തന്നെ തകർക്കാനാകുമോ? യുകെയുടെ ജിഡിപി വളർച്ച ‘ഹാക്കർമാരുടെ ആക്രമണ’ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ 0.1% ഇടിഞ്ഞു. സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ വാഹന നിർമാണ മേഖല നേരിട്ട
തളർച്ചയാണ് തിരിച്ചടിയായത്. ജൂലൈ-സെപ്റ്റംബർപാദത്തിലും വളർച്ചനിരക്ക് കുറഞ്ഞു.
ഏപ്രിൽ-ജൂൺ പാദത്തിലെ 0.3ൽ നിന്ന് 0.1 ശതമാനത്തിലേക്കാണ് വീഴ്ച. 0.2% വളരുമെന്ന നിരീക്ഷക പ്രവചനങ്ങളും പൊളിഞ്ഞു.
കഴിഞ്ഞ ജൂലൈയിലും യുകെ ജിഡിപി 0.1% വളർച്ചായിടിവ് നേരിട്ടിരുന്നു.
ഓഗസ്റ്റിൽ വളർച്ചയോ തളർച്ചയോ ഉണ്ടായില്ല. ഉൽപാദനമേഖലയുടെ വളർച്ചനിരക്ക് 2% ഇടിഞ്ഞത് സെപ്റ്റംബറിൽ വൻ തിരിച്ചടിയായി.
ഇതിന് വഴിയൊരുക്കിയതാകട്ടെ വാഹന നിർമാണ മേഖലയുടെ 28.6% ഇടിവും. ഇവിടെയാണ് ഹാക്കർമാരുടെ റോൾ.
പ്രമുഖ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവറിന്റെ പ്ലാന്റുകളുടെ പ്രവർത്തനം ഹാക്കിങ്ങിനെ തുടർന്ന് സെപ്റ്റംബറിലുടനീളം അടച്ചിടേണ്ടിവന്നിരുന്നു.
ഓരോ ദിവസവും ശരാശരി 1,000 കാറുകൾ നിർമിച്ചിരുന്ന പ്ലാന്റുകളുടെ പ്രവർത്തനമാണ് സ്തംഭിച്ചത്. വാഹന നിർമാണവുമായി ബന്ധപ്പെട്ട
സോഫ്റ്റ്വെയറിലായിരുന്നു ഹാക്കർമാർ കടന്നുകയറിയത്. പ്രതിസന്ധി മറികടക്കാൻ ജാഗ്വർ ലാൻഡ് റോവറിന് (ജെഎൽആർ) 1.5 ബില്യൻ പൗണ്ടിന്റെ (ഏകദേശം 17,500 കോടി രൂപ) വായ്പാ സഹായവുമായി യുകെ ഭരണകൂടം രംഗത്തെത്തിയിരുന്നു.
ട്രംപിന്റെ കനത്ത തീരുവയുടെ പശ്ചാത്തലത്തിൽ യുഎസിലേക്കുള്ള യുകെയുടെ കയറ്റുമതി സെപ്റ്റംബറിൽ 11.4% ഇടിഞ്ഞിരുന്നു.
2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്. ജിഡിപി വളർച്ച ഇടിഞ്ഞത് യുകെയിൽ തൊഴിലില്ലായ്മ നിരക്കും കൂടാനിടയാക്കുമെന്ന ആശങ്ക ശക്തമാണ്.
ഡിസംബർ പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കാം.
ബ്രിട്ടീഷ് ഗവൺമെന്റ് ഡിസംബറിൽ ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് ജിഡിപിയുടെ വീഴ്ച. ബജറ്റിൽ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജകം പകരുന്ന പദ്ധതികൾ വാരിനിറയ്ക്കാൻ ഗവൺമെന്റ് നിർബന്ധിതരാകും.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

