മരങ്ങാട്ടുപിള്ളി ∙ ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവം രണ്ടാം ദിനം മലബാർ സഹോദയ ഒന്നാം സ്ഥാനത്ത്. 347 പോയിന്റുമായാണ് മലബാർ സഹോദയ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
341 പോയിന്റുമായി കൊച്ചി സഹോദയ രണ്ടാമതും 341 പോയിന്റുമായി തൃശൂർ സഹോദയ മൂന്നാം സ്ഥാനത്തുമുണ്ട്. 335 പോയിന്റുമായി തൃശൂർ സെൻട്രൽ സഹോദയ നാലാം സ്ഥാനത്തും, 327 പോയിന്റുമായി കണ്ണൂർ സഹോദയ അഞ്ചാം സ്ഥാനത്തുമുണ്ട്.
മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ 46 പോയിന്റുമായി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനത്ത് ഉണ്ട്.
40 പോയിന്റുമായി തൃശൂർ സെൻട്രൽ സഹോദയയിലെ ചന്ദ്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും എത്തി.
30 പോയിന്റോടെ തൃശൂർ സഹോദയയിലെ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ ആണ് മൂന്നാം സ്ഥാനത്ത്. കോൽക്കളി, പെൺകുട്ടികളുടെ ഭരതനാട്യം, ഒപ്പന, മോഹിനിയാട്ടം, മോണോ ആക്ട്, കുച്ചിപ്പുടി നാടോടിനൃത്തം എന്നീ മത്സരങ്ങളാണ് ഇന്ന് (13) വിവിധ വേദികളിൽ നടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

