മുംബൈ ∙ ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന വിഭാഗമായ ടാറ്റ മോട്ടോഴ്സ് കമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് ഇന്നലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ടാറ്റ മോട്ടോഴ്സ് ഓഹരി ഹോൾഡ് ചെയ്തിരുന്ന നിക്ഷേപകർക്ക് പുതിയ കമ്പനിയുടെ തുല്യ എണ്ണം ഓഹരികളാണു ലഭിച്ചത്.
27 ശതമാനം പ്രീമിയത്തോടെ വമ്പൻ ലിസ്റ്റിങ്ങാണ് ടിഎംസിവി നടത്തിയത്.
260–270 രൂപയിലായിരിക്കും ലിസ്റ്റിങ്ങെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എൻഎസ്ഇയിൽ 335 രൂപയ്ക്കും ബിഎസ്ഇയിൽ 330 രൂപയ്ക്കുമാണ് ടിഎംസിവി വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 32 ശതമാനം നേട്ടത്തോടെ ഓഹരിവില 346 രൂപയിലേക്ക് ഉയർന്നിരുന്നു.
ആദ്യ ദിവസങ്ങളിൽ ഓഹരികൾ ട്രേഡ്–ടു– ട്രേഡ് വിഭാഗത്തിലായിരിക്കും.
10 ദിവസത്തേക്ക് ഇൻട്രാഡേ വ്യാപാരം അനുവദിക്കില്ല. സർക്കീറ്റ് ലിമിറ്റ് 5 ശതമാനമായിരിക്കും.
കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ടാറ്റ മോട്ടോഴ്സ് വിഭജിച്ച് രണ്ടു കമ്പനികളായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

