ചെന്നൈ/കൊച്ചി∙ മന്ത്രിതലത്തിലുള്ള 2 ചർച്ചകളും പരാജയപ്പെട്ടതോടെ തമിഴ്നാടിനും കേരളത്തിനുമിടയിലുള്ള സംസ്ഥാനാന്തര സ്വകാര്യ ബസ് സമരം തുടരും. തമിഴ്നാട്ടിലെ ബസുകൾക്കു കേരളത്തിലെ റോഡ് നികുതി ഒഴിവാക്കിയാൽ മാത്രമേ സർവീസ് പുനരാരംഭിക്കാനാകൂ എന്നു വ്യക്തമാക്കിയ ബസ് ഉടമകൾ, പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിൽ സർവീസ് നടത്തിയ 30 തമിഴ്നാട് ബസുകൾ കേരള മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് 70 ലക്ഷത്തിലധികം രൂപ പിഴ ചുമത്തിയതായും കർണാടകയിൽ 60ൽ അധികം ബസുകൾ പിടിച്ച് 2.2 ലക്ഷം രൂപ വരെ പിഴ ഈടാക്കിയതായും ഓൾ ഓമ്നി ബസ് ഓണേഴ്സ് അസോസിയേഷൻ (എഒബിഒഎ) ആരോപിച്ചു.
അതേസമയം, കേരളത്തിൽ നിന്നുള്ള ബസുകൾക്കു തമിഴ്നാടും കർണാടകയും വൻതുക പ്രവേശന നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ചു ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ നടത്തുന്ന സമരവും തുടരുകയാണ്. ഇന്നലെയും കേരളത്തിൽ നിന്നുള്ള ബസുകൾ ഓടിയില്ല.കേരള ബസുകളുടെ പ്രവേശന നികുതി ഒഴിവാക്കാൻ തമിഴ്നാട് തീരുമാനമെടുത്താൽ മാത്രം ചർച്ച മതിയെന്നാണ് നിലപാടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

