ഡൗൺ സിൻഡ്രോം ട്രസ്റ്റ് രജത ജൂബിലി ആഘോഷം;
കോഴിക്കോട്∙ ഡൗൺ സിൻഡ്രോം ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷവും ഡൗൺ സിൻഡ്രോം കുട്ടികളുടെ രക്ഷിതാക്കളുടെ രണ്ടാം സംസ്ഥാന സമ്മേളനവും നാളെ മുതൽ 16 വരെ. നടക്കുമെന്ന് ട്രസ്റ്റ് ചെയർപഴ്സൻ ഡോ.ഷാജി തോമസ് ജോൺ, സി.ഹസൻ എന്നിവർ അറിയിച്ചു.
8129199500
കലക്ടീവ് ക്യാൻവാസ്’ ചിത്രപ്രദർശനംഇന്നു മുതൽ
കോഴിക്കോട് ∙ മലയാള കലാകാരന്മാരുടെ സംഘടനയായ നന്മ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കലക്ടീവ് കാൻവാസ്’ ചിത്രപ്രദർശനം ഇന്നു മുതൽ 15 വരെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. നാളെ 10ന് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യും. യുദ്ധങ്ങളും കലാപങ്ങളും കുഞ്ഞുങ്ങളെപ്പോലും ചുട്ടെരിക്കുന്ന പശ്ചാത്തലത്തിൽ ‘ബേണിങ് ബഡ്സ്’ എന്ന ആശയത്തിൽ ചിത്രകാരന്മാർ ഒരു ക്യാൻവാസിൽ ഒരുമിച്ചു ചിത്രം വരയ്ക്കുമെന്നും നന്മ സംസ്ഥാന പ്രസിഡന്റ് വിൽസൻ സാമുവൽ, ജില്ലാ പ്രസിഡന്റ് ടി.കെ.വേണു എന്നിവർ അറിയിച്ചു.
സഹാനിയിൽ സൗജന്യ പ്രമേഹ ക്യാംപ് നാളെ
കൊയിലാണ്ടി ∙ നാളെ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നന്തി ബസാറിലെ സഹാനി ഹോസ്പിറ്റലിൽ സൗജന്യ പ്രമേഹ പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു.
നാളെ രാവിലെ 9 മുതൽ 12 വരെയാണ് ക്യാംപ്. പങ്കെടുക്കുന്നവർക്ക് സൗജന്യ പ്രമേഹ പരിശോധനയും പ്രമേഹ രോഗികൾക്ക് HbA1c ടെസ്റ്റും നടത്തും.
സൗജന്യ പരിശോധന, പ്രമേഹ ബോധവൽക്കരണ ക്ലാസ് എന്നിവയുമുണ്ടാകും. പ്രവേശനം മുൻകൂട്ടി പേരു റജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം.
ബുക്കിങ്ങിന് 0496 2690994
ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രിയിൽ സൗജന്യ നേത്രപരിശോധന
കോഴിക്കോട്∙ ലോക ഡയബറ്റിക് ദിനത്തോട് അനുബന്ധിച്ച് ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രി, മലയാള മനോരമയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് തുടരുന്നു. മലയാള മനോരമ വായനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നവംബർ 30 വരെയാണ് ക്യാംപ്.കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായ പരിശോധനയും ചികിത്സയും നടത്തുകയും ചെയ്താൽ ഭൂരിഭാഗം കാഴ്ച പ്രശ്നങ്ങളും പൂർണമായി നിയന്ത്രിക്കാം.
ഈ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ട്രിനിറ്റി മധുരക്കാഴ്ച 2025 എന്ന പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത്.
30 വരെ ദിവസേന ബുക് ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് 2500 രൂപയുടെ സൗജന്യ കാഴ്ച സംരക്ഷണ കാഷ് വൗച്ചർ ലഭിക്കും. ഡോക്ടർ കൺസൽറ്റേഷൻ, തുടർ പരിശോധനകൾ, ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്, തിമിര ശസ്ത്രക്രിയ, ലാസിക് തുടങ്ങിയവയ്ക്കും കണ്ണടകൾ വാങ്ങുന്നതിനും ഈ വൗച്ചർ ഉപയോഗിക്കാം.
കൂടാതെ റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 200 പേർക്ക് ഒരു വർഷത്തേക്ക് മനോരമ സമ്പാദ്യം മാസികയും 2026 ലെ സമ്പാദ്യം ഡയറിയും സൗജന്യമായി ലഭിക്കും. ബുക്കിങ്ങിന്: 956 741 4440
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 8 –5: ഓമശ്ശേരി വട്ടോളിപ്പറമ്പ്, മുത്തേരി ഭാഗങ്ങൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

