കുണ്ടന്നൂർ ∙ തിരക്കേറിയ ജംക്ഷനിൽ അധികൃതരുടെ അനാസ്ഥയ്ക്ക് ഉത്തമ ഉദാഹരണമായി കിടന്ന കാനകളുടെ അപകടാവസ്ഥയിലായ മൂടികൾ ചുമട്ടുതൊഴിലാളികൾ മാറ്റി സ്ഥാപിച്ചു. വാഹനം കയറിയാണ് മൂടി തകർന്നത്.
കാനയിലേക്ക് ആള് വീഴാതിരിക്കാൻ അപായ മുന്നറിയിപ്പായി ചുമട്ടുതൊഴിലാളികൾ കസേര നാട്ടിയതിനെ പറ്റി ‘മനോരമ’ വാർത്ത നൽകിയിരുന്നു. എൻഎച്ച്എഐ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിൽ മരട് നഗരസഭ ഇടപെടണമെന്ന് ആവശ്യം ഉയർന്നിരുന്നു.
നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങൾ മൂടി മാറ്റിയിട്ടതെന്ന് ചുമട്ടുതൊഴിലാളി യൂണിയൻ കുണ്ടന്നൂർ യൂണിറ്റിലെ (സിഐടിയു) എം.വി.മധുവിന്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങിയ തൊഴിലാളികൾ പറഞ്ഞു.
ആവശ്യം അറിയിച്ചപ്പോൾ തൊട്ടടുത്ത നിർമാണ സ്ഥലത്തുള്ളവർ കാനയ്ക്ക് സ്ലാബ് നിർമിച്ചു നൽകി. തൊഴിലാളികൾ ചേർന്ന് ഇന്നലെ സ്ഥാപിച്ചു.
ഇളകിക്കിടന്ന മൂടികളും നേരെയാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

