തിരുവല്ല ∙ ക്രിസ്മസ് രാവുകളെ പ്രകാശമയമാക്കുന്ന നക്ഷത്ര വിളക്കുകളുമായി ഭിന്നശേഷി കുട്ടികൾ. തിരുവല്ല ബിആർസിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികളാണു നക്ഷത്ര വിളക്കുകൾ തയാറാക്കുന്നത്.വിവിധ വർണ്ണങ്ങളിലുള്ള എൽഇഡി ബൾബ് ഉപയോഗിച്ച, വിവിധ വലിപ്പത്തിലുള്ള നക്ഷത്ര വിളക്കുകളാണു കുട്ടികൾ തയാറാക്കിയത്.
ഭിന്നശേഷി കുട്ടികൾക്കു കൈകാലുകളുടെയും മസ്തിഷ്കത്തിന്റെയും കോ ഓർഡിനേഷനു വേണ്ടിയുള്ള തെറപ്പി എന്ന നിലയ്ക്കാണ് എൽഇഡി നക്ഷത്ര നിർമാണം പരിശീലിപ്പിച്ചത്. പരിശീലനം കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തപ്പോൾ നിർമിച്ച നക്ഷത്രങ്ങൾ വിപണിയിൽ എത്തിക്കുകയായിരുന്നു. സ്പെഷ്യൽ എജ്യൂക്കേറ്റർ സി.സ്മിതയുടെ നേതൃത്വത്തിലാണു പരിശീലനവും, വിപണനവും നടക്കുന്നത്.
വിൽപനയിലൂടെ ലഭിക്കുന്ന തുക ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾക്കുള്ള ഡയപ്പറുകൾ, മെഡിക്കൽ സഹായം, ഭക്ഷ്യ കിറ്റുകൾ, ഭവനസഹായം എന്നിവയ്ക്ക് ഉപയോഗിക്കും. തിരുവല്ല ബിആർസി 4 വർഷങ്ങളായി കൈത്താങ്ങ് പദ്ധതിയിലൂടെ വിവിധങ്ങളായ സഹായങ്ങൾ ചെയ്യുന്നുണ്ട്.
.ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ചു നക്ഷത്ര വിളക്കുകളുടെ സ്റ്റാളുകൾ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.
സ്റ്റാളിന്റെ ഉദ്ഘാടനം സ്കൂൾ കോഓർഡിനേറ്റർ ഫാ.സി.വി ഉമ്മൻ നിർവഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ റോയി ടി.
മാത്യു, എഇഒ വി.കെ.മിനി കുമാരി, എംജിഎം പ്രിൻസിപ്പൽ പി.കെ.തോമസ്, പ്രഥമാധ്യാപകരായ ദീപ മേരി ജേക്കബ്, ഷിജോ ബേബി, കുര്യാക്കോസ് തോമസ്, ശങ്കരൻ നമ്പൂതിരി, സി.സ്മിത, ജെസ്സി ബേസിൽ, ഷിനിൽ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

