പാനൂർ ∙ ഒരുകാലത്ത് കലാപ കലുഷിതമായ പാനൂർ മേഖലയിലെ അഭ്യസ്തവിദ്യരായ യുവാക്കളെ ലക്ഷ്യംവച്ച് ജനമൈത്രി പൊലീസ് ആരംഭിച്ച ഇൻസൈറ്റ് പരീക്ഷാ പരിശീലന പദ്ധതിയിൽ 98 പേർ സർക്കാർ സർവീസിലെത്തി. കഴിഞ്ഞ ദിവസം 6 പേർക്കു കേരള പൊലീസിൽ നിയമനം ലഭിച്ചതോടെയാണ് എണ്ണം 98 ആയത്.
ഒരു വീട്ടിൽ ഒരു സർക്കാർ ജോലിയെന്ന ലക്ഷ്യവുമായി 2018ൽ അന്നത്തെ സിഐ വി.വി.ബെന്നിയാണ് പദ്ധതിക്കു തുടക്കമിട്ടത്.
എഴുത്തു പരീക്ഷാ പരിശീലനത്തിനു പുറമേ കായിക പരിശീലനവും നൽകുന്നതാണ് പദ്ധതി. വിരമിച്ച അധ്യാപകർ, കായികാധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തി. ഒരുകൂട്ടം കായികാധ്യാപകർ എന്നും രാവിലെ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തും.
കൂടെ പൊലീസും. വർഷങ്ങളായി തുടരുന്ന സേവന പ്രവർത്തനമാണിത്. മിലട്ടറി, പൊലീസ് സേനകളിലാണു കൂടുതൽ പേർക്കും ജോലി ലഭിച്ചത്.
ജോലി ലഭിച്ചവരിൽ ഒട്ടേറെ വനിതകളുമുണ്ട്.
കേരള പൊലീസിൽ കഴിഞ്ഞ ദിവസം നിയമനം ലഭിച്ച വി.കെ.അരുണിമ, ടി.ഗാന, കെ.പി.അർഷ, അമർനാഥ്, ഹൃഷികേശ്, അഷിത് പ്രകാശൻ എന്നിവർക്ക് ഹൈസ്കൂൾ ഗ്രൗണ്ടിൽ യാത്രയയപ്പു നൽകി. റിട്ട. പ്രധാനാധ്യാപകൻ ഇ.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.വി.ഷീജു, പ്രിൻസിപ്പൽ എസ്ഐ ശരത്, എസ്ഐമാരായ സുനിൽകുമാർ, മരിയ പ്രിൻസ്, കെ.ശിവദാസൻ, പരിശീലകരായ വി.കെ.മോഹൻദാസ്, കെ.രാജീവൻ, പി.പി.ജയപ്രകാശ്, റിജേഷ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

