ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്റാൻ മംദാനി ന്യൂയോർക്കിൽ നേടിയ വിജയത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശതകോടീശ്വരനായ ബാരി സ്റ്റേൺലിച്. മംദാനിയുടെ നയങ്ങൾ ന്യൂയോർക്കിനെ മുംബൈ നഗരത്തിന് സമാനമാക്കുമെന്ന് സ്റ്റേൺലിച് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി.
വൻകിട നിർമാണ കമ്പനികളെ നഗരത്തിൽ നിന്ന് അകറ്റുന്നതാണ് മംദാനിയുടെ നയങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മംദാനി പ്രഖ്യാപിച്ച പുതിയ വാടക നയമാണ് സ്റ്റേൺലിചിനെ പ്രകോപിപ്പിച്ചത്. സ്റ്റാർവുഡ് ക്യാപിറ്റൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമാണ് ബാരി സ്റ്റേൺലിച്.
സോഷ്യലിസം ചരിത്രത്തിൽ ഒരിടത്തും വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “വാടകക്കാർ പണം നൽകേണ്ടതില്ലെന്ന് ഇടതുപക്ഷം വാദിക്കുന്നു.
വാടക ലഭിച്ചില്ലെങ്കിൽ കെട്ടിട ഉടമകൾക്ക് അവരെ ഒഴിപ്പിക്കാനും സാധിക്കില്ല.
ആളുകൾ വാടക നൽകാതെയാകുമ്പോൾ എന്ത് സംഭവിക്കും? അപ്പോഴാണ് ന്യൂയോർക്ക് മറ്റൊരു മുംബൈ ആയി മാറുന്നത്,” സ്റ്റേൺലിച് വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

