പെരുമ്പാവൂർ ∙ പിപി റോഡിൽ വെങ്ങോല മലയാപുറത്തുപടി വെയർഹൗസിന് മുൻപിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 25 യാത്രക്കാർക്കു പരുക്ക്. എല്ലാവരെയും പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല. ചൊവ്വാ രാവിലെ 6.41നാണ് അപകടം.
മൂവാറ്റുപുഴയിൽ നിന്നു പെരുമ്പാവൂർക്കു വരികയായിരുന്ന ഐഷാസ് ബസും വെങ്ങോല ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മുൻപിൽ പോയ ഗ്യാസ് ലോറിയെ മറി കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
ഇരുവാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു. ബസിനു പിന്നാലെ വന്ന സ്കൂട്ടർ ബസിനടിയിലേക്കു ഇടിച്ചു കയറിയെങ്കിലും യാത്രക്കാരൻ പരുക്കുകളോടെ രക്ഷപ്പെട്ടു.
നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

