വൈദ്യുതി മുടക്കം
∙ കമ്പളക്കാട് ∙ ഇന്നു പകൽ 9–6.
∙ ഏച്ചോം ബാങ്ക് പരിസരം, പള്ളിക്കുന്ന്, പേരാറ്റക്കുന്ന്, ചുണ്ടക്കര, പാലപ്പറ്റ, പന്തലാടി, പൂളക്കൊല്ലി.
ഗതാഗത നിയന്ത്രണം
കൽപറ്റ ∙ ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹന ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടൽക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ മാനന്തവാടി കാട്ടിക്കുളം വഴിയും സഞ്ചരിക്കണം.
അധ്യാപക നിയമനം
വെള്ളാർമല: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്.
സ്പോട്ട് അഡ്മിഷൻ
കൽപറ്റ ∙ ജില്ലയിലെ ഡിഎൽഎഡ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നതിനു കൂടിക്കാഴ്ച 14 നു രാവിലെ 10.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ.
04936 202593.
സീറ്റൊഴിവ്
ബത്തേരി∙ മൂലങ്കാവ് വാലുമ്മൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഒഴിവുള്ള ഡിഎൽഎഡ് മെറിറ്റ് സീറ്റുകളിലേക്ക് കൂടിക്കാഴ്ച 14ന് രാവിലെ 9.30ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ നടക്കും. 9496820053
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

