പകരംതീരുവ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച റിസർവ് ബാങ്ക് മുൻ ഗവർണർ
ആഞ്ഞടിച്ച് മുൻ വിദേശകാര്യ സെക്രട്ടറി കൻവാൾ സിബൽ. രാജന്റേത് വിലകുറഞ്ഞ രാഷ്ട്രീയ വീഴ്ചയാണെന്ന് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ച സിബൽ, മോദിയുടെ കീഴിൽ ഇന്ത്യ ആർക്കുമുന്നിലും മുട്ടുകുത്തിയിട്ടില്ലെന്നും പറഞ്ഞു.
ഇന്ത്യയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ മോദിക്ക് കഴിഞ്ഞിട്ടുണ്ട്.
മറ്റു പല രാജ്യങ്ങളും ട്രംപിന്റെ ഡിമാൻഡിന് മുന്നിൽ കീഴടങ്ങിയപ്പോൾ അന്യായമായ വ്യാപാരപ്പോരിനെതിരെ ശക്തമായി ഉറച്ചുനിൽക്കുകയാണ് ഇന്ത്യയെന്നും സിബൽ പറഞ്ഞു.
നേരത്തെ പാക്കിസ്ഥാന് 19% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപ്, മോദിയുമായി സൗഹൃദമുണ്ടായിട്ടും ഇന്ത്യയ്ക്കുമേൽ 50% തീരുവ ചുമത്തിയെന്നും ട്രംപുമായി ‘ഫ്രണ്ട്’ ആണെന്നുപറയുന്ന മോദിയുടെ മുഖത്തിന് കിട്ടിയ അടിയാണിതെന്നും ഡോ. രഘുറാം രാജൻ വിമർശിച്ചിരുന്നു.
എന്നാൽ, ട്രംപിന്റെ തീരുവ നയങ്ങളും സൗഹൃദവുമായി ബന്ധമൊന്നുമില്ലെന്ന് സിബൽ പറഞ്ഞു.
അമേരിക്കയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് ട്രംപ് പകരംതീരുവ പ്രഖ്യാപിച്ചത്. അതിന് സൗഹൃദവുമായി ബന്ധമൊന്നുമില്ല.
ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങൾക്കുമേലും ട്രംപ് ഏകപക്ഷീയമായ കനത്ത തീരുവ അടിച്ചേൽപ്പിച്ചു. അവയിൽ പല രാജ്യങ്ങളെയും അദ്ദേഹം അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്ന് സിബൽ പറഞ്ഞു.
പാക്കിസ്ഥാനെ പോലെ ഇന്ത്യയും വഴങ്ങാത്തതാണ് ട്രംപിനെ അസ്വസ്ഥനാക്കുന്നത്.
ഇന്ത്യയും പാക്കിസ്ഥാനെപ്പോലെ അമേരിക്കയോട് അടുക്കണമെന്നാണോ രാജൻ പറയുന്നതെന്നും സിബൽ ചോദിച്ചു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതിനുള്ള ക്രെഡിറ്റ് നൽകി ട്രംപിനെ നൊബേലിന് നാമനിർദേശം ചെയ്യണോയെന്നും സിബൽ ഉന്നയിച്ചു.
യുഎസുമായി ഇന്ത്യയ്ക്ക് ചങ്ങാത്തമുണ്ടെന്നതിന് അർഥം ഇന്ത്യ സ്വന്തം താൽപര്യങ്ങൾ ബലികഴിക്കണമെന്നല്ല.
അമേരിക്കൻ കച്ചവടക്കാർക്കുവേണ്ടി ഇന്ത്യ കാർഷിക, ക്ഷീരോൽപന്ന വിപണികൾ തുറന്നുകൊടുക്കണമെന്നാണോ രാജൻ പറയുന്നതെന്നും സിബൽ ചോദിച്ചു. ജനിതകമാറ്റം വരുത്തിയ കാർഷിക ഉൽപന്നങ്ങൾ നമ്മൾ വാങ്ങണോ? നമ്മുടെ ഊർജ നയങ്ങളിൽ തീരുമാനമെടുക്കാൻ അമേരിക്കയോ അനുവദിക്കണോ? – സിബൽ ചോദിച്ചു.
പകരംതീരുവ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കയുടെ നിലപാടുകൾക്കും എതിരെയായിരുന്നു നേരത്തേ ഡോ.
രഘുറാം രാജൻ വിമർശനം ഉന്നയിച്ചത്. അമേരിക്കയെ വിശ്വസിക്കാൻ പറ്റാതായെന്നും കഴിഞ്ഞ 20 വർഷത്തിലേറെയായി ഒപ്പംനിന്നിട്ടും ഇന്ത്യയ്ക്ക് നിരാശയാണ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് 19% മാത്രം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപ് ഇന്ത്യയ്ക്കുമേൽ 50% അടിച്ചേൽപ്പിച്ചു.
ചൈനയ്ക്ക് ചുമത്തിയതിനേക്കാളും കൂടുതൽ. ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികളും ഇതുതന്നെയാണ് ചോദിക്കുന്നതെന്നും രാജൻ പറഞ്ഞു.
ഷിക്കാഗോ കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സ് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജൻ. 50% തീരുവ ഇന്ത്യയിൽ ഒട്ടേറെ വ്യാവസായിക മേഖലകൾക്ക് തിരിച്ചടിയായി.
ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് കൂടുതൽ പ്രതിസന്ധിയിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“Pakistan has a tariff of 19% and India has a 50% tariff. Where is the friendship between Modi and Trump? This is a slap in the face for Modi because the Indian opposition is asking him questions,” says former RBI governor Raghuram Rajan
ഒരുവശത്ത് ഇന്ത്യയ്ക്ക് വമ്പൻ തീരുവ ചുമത്തിയ ട്രംപ്, മറുവശത്ത് ഇന്ത്യയുമായി പ്രതിരോധ സഹകരണത്തിന് ശ്രമിക്കുകയാണ്.
1970കളിൽ പാക്കിസ്ഥാനോട് കൂടുതൽ അടുക്കാനായിരുന്നു അമേരിക്ക ശ്രമിച്ചത്. 1971ലെ യുദ്ധത്തിൽ അമേരിക്ക പാക്കിസ്ഥാനൊപ്പം നിന്നപ്പോൾ ഇന്ത്യയെ പിന്തുണച്ചത് സോവിയറ്റ് യൂണിയനായിരുന്നു.
25 വർഷം ഇന്ത്യ സോവിയറ്റ് ക്യാംപിലായിരുന്നു. ഏറെക്കാലമെടുത്താണ് ഇന്ത്യ അതിൽനിന്ന് പുറത്തുകടന്നത്.
ഇന്ത്യയ്ക്ക് ഒട്ടേറെ സൗഹൃദതലങ്ങളൊന്നുമില്ല. അയൽക്കാരാണെങ്കിലും ചൈനയെ സംശയത്തോടെയേ ഇന്ത്യ കാണുന്നുള്ളൂ.
ചൈനയുമായി ഇന്ത്യ യുദ്ധത്തിലും ഏർപ്പെട്ടിരുന്നു. ചൈനീസ് നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചൈനയെ അമിതമായി ആശ്രയിക്കുന്നതിനോടും ഇന്ത്യയ്ക്ക് താൽപര്യമില്ല.
ജപ്പാൻ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ‘ക്വാഡ്’ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സൗഹൃദമുണ്ട്.
അമേരിക്കയുമായി നല്ല ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിച്ചതും. എന്നാൽ, തിരിച്ചുകിട്ടിയത് നിരാശ മാത്രമാണെന്നും രാജൻ പറഞ്ഞു.
ഒരിക്കൽ മോശമായ ബന്ധം വീണ്ടും മെച്ചപ്പെടുത്തുക എളുപ്പമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Why attempt such a cheap political blow? It is unworthy of the person resorting to it. Trump’s tariff spree has nothing to do with friendship.
It is based on obsessive self- interest. Trump has not spared his close allies, leave aside his “ friends”.
He has imposed…
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

