കൽപറ്റ ∙ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും 22 വര്‍ഷം തടവും 85,000 രൂപ പിഴയും. മുപ്പൈനാട് താഴെ അരപ്പറ്റ ശശി നിവാസില്‍ രഞ്ജിത്തിനാണ് (25) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ.
കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.
2021 നവംബറില്‍ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ നിന്നും പൂര്‍ത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മേപ്പാടി സ്റ്റേഷനില്‍ മിസ്സിങ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് കുട്ടിയെ കണ്ണൂര്‍ പയ്യാമ്പലത്ത് വച്ച് കണ്ടെത്തി.
തട്ടിക്കൊണ്ടു പോകുന്നതിന് ഒരാഴ്ച മുന്‍പ് പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.ബി.
വിപിനാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ഈ കേസ് സ്പെഷൽ മൊബൈൽ സ്ക്വാഡിന് കൈമാറുകയുമായിരുന്നു.
ഈ സ്ക്വാഡിലെ ഡിവൈഎസ്പി ആയിരുന്ന പി. ശശികുമാറാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമര്‍പ്പിച്ചത്.
മേപ്പാടി സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.പി. സിറാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ കെ.മുജീബ്, സ്പെഷൽ മൊബൈൽ സ്ക്വാഡിലെ അസി.
സബ് ഇന്‍സ്പെക്ടര്‍ എ.ആര്. രജിത സുമം എന്നിവര്‍ അന്വേഷണത്തിന് സഹായിച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

