തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, നഗരസഭ നടപ്പിലാക്കിയ വികസനങ്ങളെക്കുറിച്ചും നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ 90 ശതമാനം പൂർത്തിയാക്കിയെന്നും മാലിന്യ മുക്ത നഗരം ഇനിയുള്ള പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്നും മേയർ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു.
പൂർത്തിയാക്കിയ പദ്ധതികളെക്കുറിച്ചും പുതിയ ലക്ഷ്യങ്ങളെക്കുറിച്ചും പ്രതിപക്ഷ ആരോപണത്തെക്കുറിച്ചും മേയർ മുസ്ലിഹ് മഠത്തിൽ സംസാരിക്കുന്നു…
90 ശതമാനം വാഗ്ദാനങ്ങളും പൂർത്തിയാക്കാൻ സാധിച്ചു. മൽട്ടിലെവൽ പാർക്കിങ്, കേരളത്തിലെ ആദ്യത്തെ സോളർ ഹൈബ്രിഡ് ബസ് ഷെൽട്ടർ, ഓപ്പൺ ജിംനേഷ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർമിക്കാനായി.
ടൗൺ സൗന്ദര്യവൽകരണം ആരംഭിച്ചു. രാജ്യത്തെ ആദ്യ കോർപറേഷൻ ജല ബജറ്റ് തയാറാക്കിയത് കണ്ണൂർ കോർപറേഷനാണ്.
സ്ത്രീ പദവി പഠനം പൂർത്തിയാക്കുകയും ചെയ്തു. ഇങ്ങനെ ഒട്ടനവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു.
പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയും.
മൾട്ടിപ്ലക്സ് തിയറ്റർ ഉൾപ്പെടെയുള്ളവ പുതിയ കെട്ടിടത്തിലുണ്ടാകും. നഗര സൗന്ദര്യവൽകരണമാണു മറ്റൊരു പദ്ധതി.
അതിന്റെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു. മരക്കാർകണ്ടിയിലെ മലിനജല സംസ്കരണ പ്ലാന്റാണ് മറ്റൊരു സുപ്രധാന പദ്ധതി.
140 കോടി രൂപയുടെ പദ്ധതി നടപ്പാകുന്നതോടെ നഗരത്തിലെ മലിനജലം പ്രശ്നം പരിഹരിക്കപ്പെടും. തോട്ടടയിലെ ഗ്രീൻ പാർക്കും സുപ്രധാന പദ്ധതികളിലൊന്നാണ്.
നഗരവികസനത്തിൽ ശ്രദ്ധേയമായ കാൽവയ്പ്പാണ് സിറ്റി മാസ്റ്റർ പ്ലാൻ തയാറാക്കിയതിലൂടെ കോർപറേഷന് നടത്തിയത്.
കോർപറേഷന്റെ വികസന സാധ്യതകൾ കൃത്യമായി പഠിച്ച്, പൊതുജനങ്ങളിൽ നിന്ന് ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിച്ച് തയാറാക്കിയ മാസ്റ്റർ പ്ലാൻ നഗര വികസനത്തിന്റെ അടിസ്ഥാന രേഖയാണ്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ബൃഹത്തായ വിവിധ പദ്ധതികൾക്കുള്ള പ്രപോസലുകൾ സർക്കാരിലേക്ക് നൽകിയിട്ടുണ്ട്.
അർബൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുക. ഭരണത്തുടർച്ചയുണ്ടാകുമ്പോൾ നഗരത്തിൽ സമൂലമായ മാറ്റമുണ്ടാകും.
മാലിന്യ മുക്ത നഗരവും വലിയ ലക്ഷ്യമാണ്.
പ്രതിപക്ഷത്തിന് പ്രതിഷേധം നടത്തേണ്ട യാതൊരു സാഹചര്യം ഉണ്ടായിരുന്നില്ല.
ഭരണം അവസാനിക്കാറായപ്പോഴാണ് കഴമ്പില്ലാത്ത അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. മലിനജല സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട
ആരോപണം അടിസ്ഥാന രഹിതമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ദേശീയ പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമാകും. കൂടാതെ ചൊവ്വയിൽ മേൽപാലം വരുന്നതോടെ നഗരത്തിലൂടെ സുഗമമായ യാത്ര സാധ്യമാകും.
രണ്ട് നിർമാണങ്ങളും വേഗത്തിലാക്കാൻ നഗരസഭ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുന്നുണ്ട്. മൾട്ടിലെവൽ പാർക്കിങ് വന്നതോടെ അനധികൃത പാർക്കിങ്ങും നിയന്ത്രിക്കാനാകും.
കഴിഞ്ഞ മഴക്കാലത്ത് നഗരത്തിൽ കാര്യമായ വെള്ളക്കെട്ട് ഉണ്ടായില്ല.
ഓടകളെല്ലാം മഴക്കാലത്തിന് മുൻപ് തന്നെ വൃത്തിയാക്കിയതിനാൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സാഹചര്യം ഉണ്ടായിരുന്നു. നഗരപരിധിയിൽ എല്ലാദിവസവും കൃത്യമായി മാലിന്യ നീക്കം നടത്തുന്നതിനാൽ ഓടകളിൽ മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യവുമില്ല.
അതേസമയം പടന്നപ്പാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തോട് നവീകരണം ഉൾപ്പെടെ നടപ്പിലാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

