പത്തനംതിട്ട: നാല് വയസ്സുള്ള മകനെയുമെടുത്ത് പിതാവ് സ്വകാര്യ ബസിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം പിതാവും കുഞ്ഞും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ 9.30-ന് അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം. റോഡരികിൽനിന്നും കുട്ടിയുമായി ഓടിയെത്തിയ പിതാവ് ബസിനടിയിലേക്ക് എടുത്തുചാടുകയായിരുന്നു.
ഇത് കണ്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിനടിയിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.
ഡ്രൈവറുടെ മനസ്സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് ഇരുവരുടെയും ജീവൻ രക്ഷപ്പെട്ടത്. ഇയാൾ ആരാണെന്നോ, കൃത്യത്തിന് പ്രേരിപ്പിച്ച കാരണം എന്താണെന്നോ വ്യക്തമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

