കോട്ടയം ∙ പുതിയ തലമുറയിൽനിന്ന് കാലാവസ്ഥാ, പരിസ്ഥിതി നേതാക്കളെ വാർത്തെടുക്കാൻ നൂതനവും തുടർച്ചയായതുമായ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ച് സിഎസ്ഐ മധ്യകേരള മഹായിടവകയും കോട്ടയം സിഎംഎസ് കോളജും (ഓട്ടോണമസ്). ഇതിന്റെ ഭാഗമായി നടന്ന സെമിനാർ പരമ്പരയിൽ പാരിസ്ഥിതിക ചരിത്രകാരൻ ഡോ.
സെബാസ്റ്റ്യൻ ജോസഫ്, സുസ്ഥിര വികസനവും, പാരിസ്ഥിതിക ബോധവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കുട്ടികൾ പരീക്ഷയ്ക്ക് എഴുതേണ്ട
ഉത്തരത്തിനപ്പുറം ഒരോരുത്തരുടെയും നിത്യജീവിതത്തിന്റെ ഭാഗമാകേണ്ട സംസ്കാരമാണിതെന്ന് അദേഹം പറഞ്ഞു.
ജസ്റ്റിസ് ബേച്ചു കുര്യൻ തോമസ്, ഡോ.
മാത്യു കോശി പുന്നക്കാട് (കമ്മീഷണർ, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്), ഡോ. റൂബിൾ രാജ് (മുൻ പ്രിൻസിപ്പൽ, മരിയൻ കോളജ്), ജോൺ ജോസഫ്, (പരിശീലകൻ, ആലപ്പുഴ), ഡോ.
ജേക്കബ് സ്വാമിനാഥൻ (ബാംഗ്ലൂർ), ജോണി ടോം വർഗ്ഗീസ് ഐഎഎസ്, ഡോ. മനോജ് കുര്യൻ (WCC, ജനീവ), ഡോ.
ടി. വി.
സജീവ് (ചീഫ് സയന്റിസ്റ്റ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവർ മറ്റു ക്ലാസുകൾ നയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

