കണ്ണൂർ: കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. കെ.
ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഇന്നലെ തെരഞ്ഞെടുത്തത്. എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പതിനഞ്ചാം പ്രതിയാണ് ഷിജിൻ.
2012 ൽ ഷുക്കൂറിനെ വധിക്കുമ്പോൾ മാടായി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്നു ഷിജിൻ. പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട
ഷെറിലിനെ കഴിഞ്ഞദിവസം മേഖലാ സമ്മേളനത്തിൽ രക്തസാക്ഷിയായി ഡിവൈഎഫ്ഐ അനുശോചന പ്രമേയം വായിച്ചിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

