ശ്രീകണ്ഠപുരം ∙ ചേപ്പറമ്പിൽ ഇന്നലെ 3 പേർക്ക് തെരുവുനായയുടെ കടിയേറ്റു. കരുവാത്ത് ഗോപാലൻ, ചപ്പിലി രാഘവൻ, അസം സ്വദേശി രങ്കേശ്വർ എന്നിവർക്കാണ് കടിയേറ്റത്.
ഇന്നലെ രാവിലെ നടക്കാനിറങ്ങിയ ഗോപാലനെ ചേപ്പറമ്പ് ഗ്രാമദീപം ക്ലബ്ബിന്റെ പരിസരത്തുവച്ചാണ് നായ കടിച്ചത്. ഇവിടെനിന്ന് ഓടിയ നായ വഴിയിൽവച്ചാണ് ചപ്പിലി രാഘവനെ കടിച്ചത്. തുടർന്ന് ക്വാളിറ്റി ക്രഷറിന്റെ പരിസരത്തുവച്ച് അസം സ്വദേശിയായ രങ്കേശ്വറിനെ കടിച്ചു.
കടിയേറ്റവരെ ഇരിക്കൂർ സിഎച്ച്സി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. പിന്നീട് ചെർപ്പിണി ഭാഗത്ത് നായയെ ചത്തനിലയിൽ കണ്ടെത്തി.
കുറേക്കാലമായി ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

