തൃക്കരിപ്പൂർ ∙ ചുണ്ടിനും കപ്പിനുമിടയിൽ കഴിഞ്ഞതവണ കൈവിട്ട വലിയപറമ്പ് പഞ്ചായത്തിന്റെ ഭരണം തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്.
നിലനിർത്താനുള്ള ജാഗ്രതയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയും. തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ യുഡിഎഫിൽ സീറ്റു വിഭജന ചർച്ച പൂർത്തിയാക്കി.ആകെയുള്ള 14 സീറ്റിൽ മുസ്ലിം ലീഗും കോൺഗ്രസും തുല്യമായി പങ്കിട്ട് സീറ്റ് ചർച്ച എളുപ്പത്തിലാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ പ്രാവശ്യം നേരിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട
പഞ്ചായത്ത് ഭരണം ഇത്തവണ തിരിച്ചുപിടിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കിയത്.
1, 2, 3, 5, 6, 7, 12 എന്നീ വാർഡുകളിൽ കോൺഗ്രസ് മത്സരിക്കും. 4, 8, 9, 10, 11, 13, 14 എന്നീ വാർഡുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുക.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി.ബഷീർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, വലിയപറമ്പ് പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ഉസ്മാൻ പാണ്ട്യാല, ജനറൽ കൺവീനർ കെ.അശോകൻ യുഡിഎഫ് നേതാക്കളായ എം.ടി.അബ്ദുൽ ജബ്ബാർ, എം.ടി.ഷഫീക്ക്, എം.അബ്ദുൽ സലാം, ബാലൻ കെ വലിയപറമ്പ്, ,കെ.കെ.അഹമ്മദ് ഹാജി, പി.കെ.അബ്ദുൽ ഷുക്കൂർ ഹാജി, പി.വി.ബാലൻ എം സുരാഗ്, പി.കെ.അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ വികസന മുരടിപ്പും സിപിഎം ഭരണസമിതിയുടെ വഴിവിട്ട
നടപടികളും തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വോട്ടാകുമെന്നു നേതാക്കൾ വിശദീകരിച്ചു.
പടന്നയിൽ സിപിഎമ്മിൽ വിമതനീക്കം
പടന്ന പഞ്ചായത്തിൽ സിപിഎമ്മിൽ വിമതനീക്കം. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ പി.സി.സുബൈദയെ പ്രസിഡന്റ് സ്ഥാനാർഥിയായി പാർട്ടി നേതൃത്വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാർട്ടി അംഗങ്ങളിൽ ചിലരുടെ നേതൃത്വത്തിൽ ഇന്നലെ വിമത യോഗം ചേർന്നത്.
14 ാം വാർഡിലാണ് സുബൈദ മത്സരിക്കുക.
ജനറൽ വാർഡാണിത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുമാണ്.
വനിതാ സംവരണ വാർഡിലേക്ക് സുബൈദയെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നവർ പാർട്ടി സ്ഥാനങ്ങളും അധികാരസ്ഥാനങ്ങളുമെല്ലാം ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്നുവെന്ന ആക്ഷേപവും ഉന്നയിക്കുന്നു. 10 വർഷം മുൻപ് പടന്ന പഞ്ചായത്തിന്റ ഭരണം സിപിഎമ്മിനു നഷ്ടമായതാണ്.
വാർഡ് വിഭജനത്തിലൂടെ ലഭിച്ച ആനുകൂല്യത്തിൽ ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
അതിനിടയിലാണ് വിമതനീക്കം. കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ മത്സരിച്ചു പരാജയപ്പെട്ടവർ ഉൾപ്പെടെ വിമത നീക്കത്തിനു പിന്നിലുണ്ട്.
വിവിധ വാർഡുകളിൽ മൽസരിക്കാനുള്ള നീക്കത്തിലാണ് വിമത ഗ്രൂപ്പിനു പിന്നിലുള്ളവർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

