വാൽപാറ ∙ പൊള്ളാച്ചി റോഡിൽ കഴിഞ്ഞ ദിവസം പുലിയിറങ്ങിയതോടെ ഇതുവഴിയുള്ള യാത്രക്കാരും സഞ്ചാരികളും പരിഭ്രാന്തിയിൽ. കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിക്കാണു വേവർലി എസ്റ്റേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിനടുത്തുള്ള തേയില തോട്ടത്തിൽ നിന്ന് പുലി റോഡ് മുറിച്ചു കടക്കുന്നത് തോട്ടം തൊഴിലാളികൾ കണ്ടത്. സഞ്ചാരികൾ ഇതുവഴി രാത്രിയാത്ര ഒഴിവാക്കണമെന്നു വനം വകുപ്പ് അറിയിച്ചു.
ഇതിനിടെ വാൽപാറയ്ക്കു അടുത്തുള്ള ഊസിമല എസ്റ്റേറ്റിലെത്തിയ കാട്ടാനക്കൂട്ടം എസ്റ്റേറ്റിലെ സ്ത്രീകൾ നടത്തി വരുന്ന റേഷൻ കട
പൂർണമായും തകർത്ത ശേഷം അവിടെ സൂക്ഷിച്ചിരുന്ന അരിയും പഞ്ചസാരയും പരിപ്പും ഭക്ഷിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

