ഊട്ടി∙ വളർത്തുനായ്ക്കൾക്കായി ഊട്ടിയിൽ പാർക്ക് ഒരുങ്ങുന്നു. തമിഴ്നാട്ടിലെ ആദ്യസംരംഭമാണിത്.
ഊട്ടിയിലെ പ്രധാന ബസ് സ്റ്റാൻഡിന് സമീപമുള്ള ട്രീ പാർക്കിന്റെ ഒരു ഭാഗത്താണ് സ്ഥലമൊരുങ്ങുന്നത്. പരിശീലനം നേടിയവരാണ് ശ്വാനപാലകരായി ഇവിടെയുണ്ടാവുക.
40 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഇത് അടുത്തുതന്നെ തുറക്കും. കഴിഞ്ഞ ദിവസം ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ കലക്ടർ ലക്ഷ്മി ഭവ്യ തന്നീരു പരിശോധിച്ച് വിലയിരുത്തി.
വളർത്തുനായ്ക്കളുമായി എത്തുന്ന വിനോദസഞ്ചാരികൾക്കാണ് ഇത് മൂലം ഏറെ പ്രയോജനം.
തങ്ങളുടെ നായകളെ ഇവിടെ ഏൽപിച്ച്, ഊട്ടിയിലെ സന്ദർശനത്തിന് ശേഷം തിരിച്ചുവാങ്ങാം. ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നായ്ക്കൾക്ക് പ്രവേശനമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

