പാലക്കാട് ∙ നാടൻപാട്ടിനും നാടകത്തിനും വേണ്ടി ജീവിച്ച ശേഖരീപുരം മാധവൻ (57) അരങ്ങൊഴിഞ്ഞു. ചലച്ചിത്ര–നാടക സംവിധായകനായി തിരശീലയ്ക്കു പിന്നിലും നടനായും നാടൻപാട്ടു കലാകാരനായും വേദിയിലും നിറഞ്ഞയാളായിരുന്നു മാധവൻ.
പാലക്കാട് കുമരപുരം ഗവ.ഹൈസ്കൂളിൽ പഠിക്കുമ്പോൾ ജി.ശങ്കരപിള്ളയുടെ ‘താവളം’ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള കടന്നുവരവ്. പിതാവും ആദ്യകാല നാടക അഭിനേതാവുമായിരുന്ന പരേതനായ സുന്ദരം കണ്ടത്തിൽ സുബ്രഹ്മണ്യന്റെ ശിക്ഷണവും അദ്ദേഹത്തിനു മുതൽകൂട്ടായി.
‘ഒരു പ്രവർത്തകന്റെ അന്ത്യം’ ആണ് മാധവന്റെ ആദ്യത്തെ കഥ.
ഖസാക്കിന്റെ ഇതിഹാസത്തിലെ അപ്പുക്കിളി, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നാടകത്തിലെ ആഢ്യൻ നമ്പൂതിരി. മരിയോ ഫ്രെറ്റിയുടെ ചെഗുവേരയെന്ന നാടകത്തിലെ പട്ടാളക്കാൻ എന്നിവയെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്.ടാപ് നാടക വേദിയുടെ രംഗോത്സവത്തിൽ തുടർച്ചയായി 11 നാടകങ്ങൾ സംവിധാനം ചെയ്തു.
‘നോക്കുകുത്തി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനുമായി. ജില്ലയിലെ നാടൻപാട്ട് കലാസംഘം ‘കളിക്കൂട്ടത്തിനും’ നേതൃത്വം നൽകി.
ടാപ് നാടകവേദി അരങ്ങിലെത്തിച്ച എം.ടി.വാസുദേവൻ നായരുടെ 10 നോവലുകളിലെ 10 കഥാപാത്രങ്ങളുടെ നാടകാവിഷ്കാരമായ ‘എം.ടി. സാഹിത്യം’ സംവിധാനം ചെയ്തു.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നാടകമത്സരത്തിൽ മാധവൻ സംവിധാനം ചെയ്ത ‘പെൺ പൊറാട്ട് ’ എന്ന നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടു.
നാടൻപാട്ടിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ഡോ.ബി.ആർ.അംബേദ്കർ ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. സിപിഎം ഒലവക്കോട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന മാധവൻ ദീർഘകാലം ശേഖരീപുരം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

