കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് രാജേശ്വരി മഠത്തിൽ മോഷണം നടത്തിയ ബളാൽ സ്വദേശി ചേവിരി വീട്ടിൽ ഹരീഷ് (48) പടിയിൽ. ഈ മാസം ഒന്നിന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് രാജേശ്വരി മഠത്തിൽനിന്ന് ചെമ്പു ഭണ്ഡാരവും പണവും വലംപിരി ശംഖും കവർന്നത്.
സിസി ടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. രാജേശ്വരി മഠത്തിലെ കെ.
കാർത്യായനി ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. ഹൊസ്ദുർഗ് എസ്ഐ പി.വി.രാമചന്ദ്രനും സംഘവും പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ പയ്യന്നൂരിൽനിന്നാണ് ഹരീഷിനെ പിടികൂടിയത്.
ഒട്ടേറെ കവർച്ചക്കേസുകളിൽ പ്രതിയാണ് ഹരീഷ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

