കാഞ്ഞങ്ങാട് ∙ നഗരസഭയുടെ ശ്രീകൃഷ്ണ മന്ദിരം റോഡ് തുറന്നു. എന്നാൽ നിർമാണം പൂർത്തിയാകാതെ റോഡ് തുറന്നതിനെച്ചൊല്ലി വിവാദവും ഉയർന്നു.
നിർമാണം പൂർത്തിയാകാത്ത റോഡ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്നിൽകണ്ട് തിരക്കിട്ട് തുറന്നെന്നാണ് ആക്ഷേപം. 95 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം. ഇന്നലെ ഉദ്ഘാടനം നടത്തിയ കുറച്ചുഭാഗം മാത്രമാണ് കോൺക്രീറ്റ് പൂർത്തിയായത്.
റോഡിന്റെ ഒരുഭാഗത്ത് നിർമാണ പ്രവൃത്തി പൂർത്തിയാകാനുണ്ട്.
മാത്രമല്ല ഇവിടെ മണ്ണിട്ട് ഗതാഗതം നിരോധിച്ചിട്ടുമുണ്ട്. റോഡ് തുറന്നുവെന്നറിഞ്ഞ് ഇതുവഴി വാഹനത്തിൽ വന്നവരെല്ലാം വന്ന വഴി തന്നെ മടങ്ങേണ്ടി വന്നു.നിർമാണം ഇഴയുന്നതിനാൽ മാസങ്ങളായി റോഡ് അടഞ്ഞുകിടക്കുകയാണ്.
പേരിന് ഉദ്ഘാടനം നടത്തിയെന്നല്ലാതെ റോഡിന്റെ പ്രയോജനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഉദ്ഘാടനച്ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷരായ കെ. ലത, കെ.അനീശൻ, കെ.പ്രഭാവതി, കെ.വി.സരസ്വതി, കൗൺസിലർമാരായ എൻ.അശോക് കുമാർ, കുസുമ ഹെഗ്ഡെ, പള്ളിക്കൈ രാധാകൃഷ്ണൻ, പി.
മോഹനൻ, എ.കെ.ലക്ഷ്മി, ടി.വി.സുജിത്കുമാർ, കെ.ഇന്ദിര, രവീന്ദ്രൻ പുതുക്കൈ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

