തൃപ്രയാർ ∙ പത്താംക്ലാസ് തുല്യതാപരീക്ഷ വീട്ടിലിരുന്നെഴുതി അനീഷ. മസ്കുലർ ഡിസ്ട്രോഫി ബാധിതയായ, തളിക്കുളം പണിക്കവീട്ടിൽ അഷറഫിന്റെ മകൾ അനീഷയാണ് സർക്കാരിന്റെ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്ന് ഇന്നലെ പരീക്ഷ എഴുതിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉത്തരവ് പ്രകാരം വീട്ടിലെ ഒരു മുറി പരീക്ഷാ ഹാളായി സജ്ജീകരിച്ചാണ് ഇന്നലെ പരീക്ഷ നടത്തിയത്.
പരീക്ഷാ ഭവൻ സെക്രട്ടറി ക്രമീകരണങ്ങൾ നടത്തിയിരുന്നു. അനീഷയോടൊപ്പം ഇൻവിജിലേറ്ററായി തളിക്കുളം ഗവ.
ഹൈസ്കൂളിലെ അധ്യാപിക എ.എൻ.ജോളിയായിരുന്ന പരീക്ഷ മുറിയിൽ ഉണ്ടായിരുന്നത്.
ഡിഇഒ രാധ, ഉദ്യോഗസ്ഥയായ സീനത്തും എത്തിയിരുന്നു. ഇന്നലെ രാവിലെ 10 മുതൽ മലയാളവും ഉച്ചയ്ക്ക് 2 മുതൽ ഹിന്ദിയുമായിരുന്നു പരീക്ഷ.
മൊത്തം 9 പരീക്ഷകളാണുള്ളത്. അസുഖം മൂലം 11 –ാം വയസ്സിൽ പഠനം ഉപേക്ഷിച്ച അനീഷ, പിന്നീട് 7–ാം ക്ലാസ് തുല്യതാ പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്നെഴുതി വിജയിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

