കാഞ്ഞങ്ങാട് ∙ ട്രെയിൻ യാത്രയ്ക്കിടെ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ.ആസിഫിന്റെ വിലപ്പെട്ട രേഖകളും പണവും വാഹനത്തിന്റെ താക്കോലും അടങ്ങിയ ബാഗ് മോഷണം പോയി.
റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും സമയോചിത ഇടപെടലിലൂടെ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി. കഴിഞ്ഞ ദിവസം മംഗള എക്സ്പ്രസിലാണ് സംഭവം.
പുലർച്ചെ 3ന് ആണ് മോഷണം നടന്നതെന്ന് കരുതുന്നു.
ഷൊർണൂർ എത്തുന്നതിന് മുൻപ് നോക്കിയപ്പോഴാണ് ബാഗ് മോഷണം പോയതായി അറിഞ്ഞത്. ഷൊർണൂർ സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകി.
റെയിൽവേ പൊലീസും ആർപിഎഫും ചേർന്നു തിരൂർ മുതലുള്ള സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഷൊർണൂരിൽനിന്നുതന്നെ പ്രതിയെ പൊക്കി. നിയമനടപടികൾക്കുശേഷമേ ബാഗ് തിരിച്ചുനൽകൂ.
റെയിൽവേ പൊലീസ് ഓഫിസർ അനിൽ മാത്യു, ആർപിഎഫ് എസ്ഐ ദീപക്, എസ്ഐ ബാലസുബ്രഹ്മണ്യം, സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ എ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ മജീദ്, ആർപിഎഫ് കോൺസ്റ്റബിൾ അബ്ദുൽ സത്താർ, ഒ.പി.ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

